തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

കോട്ടയം: ജില്ലയിലെ 26 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാ൪ഷികപദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം നൽകി. പാലാ മുനിസിപ്പാലിറ്റിയുടെയും വാഴൂ൪ ബ്ളോക് പഞ്ചായത്തിൻെറയും 24 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ 95.30 കോടി യുടെ 3344 പദ്ധതികളും വാഴൂ൪ ബ്ളോക് പഞ്ചായത്തിൻെറ 6.56 കോടിയുടെ 80 പദ്ധതികളും പാലാ മുനിസിപ്പാലിറ്റിയുടെ 3.59 കോടിയുടെ 134 പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
പദ്ധതികളും കണക്കുകളും ഓൺലൈനായും പദ്ധതിരേഖയും തീരുമാനങ്ങളുടെ പക൪പ്പുകളും നേരിട്ടും ജില്ലാ ആസൂത്രണ സമിതിക്ക് സമ൪പ്പിക്കുന്ന സംവിധാനമാണ് ഈ വ൪ഷം നടപ്പാക്കിയത്. പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകുന്നതും ഓൺലൈനായാണ്.
ജില്ലാ ആസൂത്രണസമിതി അധ്യക്ഷ രാധാ വി. നായരുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ പ്ളാനിങ് ഓഫിസ൪ കെ.ആ൪. മോഹനൻ, ആസൂത്രണസമിതി അംഗങ്ങളായ ഫിൽസൺ മാത്യു, ബിജു തോമസ്, സുധാ കുര്യൻ, എൻ.ജെ. പ്രസാദ് എന്നിവരും തദ്ദേശഭരണസ്ഥാപന അധ്യക്ഷൻമാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ അംഗീകാരം ലഭിച്ച പദ്ധതികൾ: എണ്ണവും തുകയും (കോടിയിൽ). കല്ലറ – 80 (2.14), മീനടം 87 (2.31), വെള്ളാവൂ൪ 111 (3.80), കറുകച്ചാൽ 143 (3.15), അയ൪ക്കുന്നം 175 (6.49), ചിറക്കടവ് – 210 (6.18), മാഞ്ഞൂ൪ 179 (6.89), മുണ്ടക്കയം 250 (6.61), കൂട്ടിക്കൽ 113 (2.07), ഭരണങ്ങാനം 117 (3.23), കടുത്തുരുത്തി 120 (4.49), പുതുപ്പള്ളി 118 (3.36), ടി വി പുരം 108 (2.77), കരൂ൪ 154 (3.82), എലിക്കുളം 129 (1.52), മുത്തോലി 129 (2.52), പനച്ചിക്കാട് 180 (5.86), മാടപ്പള്ളി 145 (4.65), വിജയപുരം 171 (5.09), ഞീഴൂ൪ – 138 (2.91), അകലക്കുന്നം 118 (3.48), ചെമ്പ് 107 (4.31), മറവൻതുരുത്ത് 104 (3.37), കുറവിലങ്ങാട് 158 (4.16)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.