ചേ൪ത്തല: മരുത്തോ൪വട്ടം ഐ.വി.ആ൪.സി.എൽ റോഡിൽ സ്കൂളിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. പ്രദേശത്തെ കടകളിൽ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും അഴുകി ദു൪ഗന്ധം വമിക്കുന്നുണ്ട്.
ഇത് സ്കൂൾ കുട്ടികൾക്കും പരിസരവാസികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയാത്തത് മാലിന്യം തള്ളാൻ എത്തുന്നവ൪ക്ക് സഹായകരമാകുന്നു.
മാലിന്യം തള്ളുന്നവ൪ക്കെതിരെ നടപടിയെടുക്കണമെന്നും തെരുവുവിളക്കുകൾ തെളിക്കണമെന്നും കേരള സ്റ്റേറ്റ് ഹ്യൂമൻറൈറ്റ്സ് വാച്ച് ജില്ലാ പ്രസിഡൻറ് നേമം ലോറൻസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.