നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

തുറവൂ൪:  കോടംതുരുത്ത് പഞ്ചായത്ത് കിഴക്കൻ പ്രദേശത്തെ പ്രധാന റോഡായ തൈക്കൂട്ടം ഫെറി റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം ആക്ഷൻ കൗൺസിൽ നടത്തുന്ന  നിരാഹാര സമരം നാലുദിവസം പിന്നിട്ടു.
 നിരാഹാരമനുഷ്ഠിച്ച വിനോദ് ആലച്ചിറയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുട൪ന്ന് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തുട൪ന്ന് പി. ഷാജി നിരാഹാരം ആരംഭിച്ചു.
  നിത്യേന നിരവധി വാഹനങ്ങളും നാട്ടുകാരും ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് തക൪ച്ചമൂലം ജനങ്ങൾ ഏറെ പൊറുതിമുട്ടിയപ്പോഴാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം ആരംഭിച്ചത്.പ്രദേശത്തെ കച്ചവടക്കാ൪ കടകൾ അടച്ച് സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാനെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.