മയക്കുമരുന്ന് റാണിയെ അമേരിക്കക്ക് കൈമാറി

മെക്സികോ സിറ്റി: മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സാന്ദ്ര അവിലയെ മെക്സിക്കൻ അധികൃത൪ വിചാരണക്കായി അമേരിക്കക്ക് വിട്ടുകൊടുത്തു. മെക്സികോയിൽനിന്ന് അമേരിക്കയിലെ കാലിഫോ൪ണിയയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പാത ഒരുക്കി കുപ്രസിദ്ധി നേടിയ സാന്ദ്ര, സിനാലോവ എന്ന മയക്കുമരുന്ന് മാഫിയയുടെ സ്ഥാപക നേതാവുമാണ്. സാന്ദ്രയെ 2007 സെപ്റ്റംബറിലാണ് മെക്സിക്കൻ അധികൃത൪ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത് കുറ്റം നിഷേധിച്ച സാന്ദ്രയെ കള്ളപ്പണകേസിലാണ് മെക്സികോ ജയിലിലടച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.