കാബൂൾ: അഫ്ഗാനിസ്താനിൽ ഹെൽമന്ദ് പ്രവിശ്യയിൽ പട്ടാള യൂനിഫോം വേഷധാരിയായ അജ്ഞാതൻെറ ആക്രമണത്തിൽ മൂന്ന് യു.എസ്. സൈനിക൪ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്കേറ്റു. പ്രത്യേക സേനാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥ൪ സ്ഥിരീകരിച്ചു.
നാറ്റോ സേനാംഗങ്ങളുടെ നേ൪ക്ക് അഫ്ഗാൻ സൈനികയൂനിഫോം ധരിച്ച അജ്ഞാത൪ നടത്തിവരുന്ന അക്രമപരമ്പരയിൽ ഒടുവിലത്തേതാണിത്. താലിബാൻ നുഴഞ്ഞുകയറ്റക്കാരനാണ് കൊലപാതകിയെന്നും സംശയിക്കപ്പെടുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് നാറ്റോ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.