ലണ്ടൻ: ലോകകപ്പിലെ തോൽവിക്ക് മധുര പ്രതികാരം തീ൪ത്ത് ഒളിമ്പിക്സ് വനിതാ ഫുട്ബാൾ സ്വ൪ണം അമേരിക്ക നിലനി൪ത്തി. കലാശപോരാട്ടത്തിൽ ലോകചാമ്പ്യന്മാരായ ജപ്പാനെ 2-1ന് കീഴടക്കിയാണ് അമേരിക്കൻ പെൺപട കണക്കു തീ൪ത്തത്. കാ൪ലി ലോയ്ഡിൻെറ ഇരട്ട ഗോളുകളുടെ മികവിലാണ് അമേരിക്കൻ ജയം. ഇതോടെ ഒളിമ്പിക്സ് ഫുട്ബാളിൽ അമേരിക്കയുടെ ഹാട്രിക് കിരീടമായി. 2004 ആതൻസ്, 2008 ബെയ്ജിങ് ഒളിമ്പിക്സുകളിലും അമേരിക്കക്കായിരുന്നു ജയം. നേരത്തേ 1996 അത്ലാൻറയിൽ സ്വ൪ണം ചൂടിയ ഇവ൪ 2000 സിഡ്നിയിൽ വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടു. കളിയുടെ എട്ടാം മിനിറ്റിലാണ് ലോയ്ഡ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതി കഴിഞ്ഞ് 54ാം മിനിറ്റിൽ വീണ്ടും എതി൪ വല കുലുക്കി ലീഡുയ൪ത്തിയ ലോയ്ഡ് ടീമിന് സ്വ൪ണപ്രതീക്ഷ സമ്മാനിച്ചു. എന്നാൽ, അധികം വൈകും മുമ്പേ ജപ്പാൻ തിരിച്ചടി ആരംഭിച്ചു. 63ാം മിനിറ്റിൽ യൂകി ഒഗ്മിയാണ് ജപ്പാൻെറ ആശ്വാസ ഗോൾ നേടിയത്.
വെബ്ളിയിൽ നടന്ന മത്സരത്തിൽ 80,000ത്തിൽ ഏറെ കാണികളാണ് ഇരു ടീമുകൾക്കു പിന്തുണയുമായി ഗാലറിയിലെത്തിയത്. നേരത്തേ ഫ്രാൻസിനെ 1-0ത്തിന് കീഴടക്കി കാനഡ വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.