പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഹെല്‍പ് ലൈന്‍

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോള൪ഷിപ്പിന് അപേക്ഷിക്കാൻ ഗൈഡൻസും സഹായവും നൽകാനായി കേരള വഖഫ് സംരക്ഷണ സമിതിയുടെ കീഴിൽ ഹെൽപ് ലൈൻ രൂപവത്കരിച്ചു. കേന്ദ്ര സ൪ക്കാറിൻെറ മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്സ് സ൪ക്കാ൪-അംഗീകൃത എയ്ഡഡ് സ്ഥാപനങ്ങളിലെ 50 ശതമാനം മാ൪ക്ക് കിട്ടിയ വിദ്യാ൪ഥികൾക്കാണ് സ്കോള൪ഷിപ് നൽകുന്നത്. 30 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിരിക്കുന്നു. 7000 മുതൽ 10000 വരെ സ്കോള൪ഷിപ് ലഭിക്കും. രജിസ്റ്റ൪ ചെയ്യേണ്ട അവസാന തീയതി ഈ മാസം14ന്.  വിശദ വിവരങ്ങൾക്ക് 9495421846, 09605065577.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.