മോസ്കോ: റഷ്യയുടെ രണ്ട് വാ൪ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം പരാജയപ്പെട്ടതായി റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി വക്താവ് അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണം.
ബ്രിസ്-എം ബൂസ്റ്ററിൻെറ സഹായത്തോടെ തിങ്കളാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. റഷ്യൻ സാറ്റലൈറ്റായ എക്സ്പ്രസ് എം.ഡി-2, ഇന്തോനേഷ്യൻ സാറ്റലൈറ്റായ ടെൽകോം-3 എന്നിവയാണ് വിക്ഷേപിച്ചത്. തകരാറുകളൊന്നും ഇല്ലെന്നായിരുന്നു നേരത്തേ കിട്ടിയ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.