തിരക്കേറിയ ജീവിതത്തിനിടയിലും വറ്റാത്ത കവിഹൃദയം കാത്തുസൂക്ഷിക്കുകയാണ് അഡ്വ.ശ്രീധരൻ പിള്ള. അറിയപ്പെടുന്ന അഭിഭാഷകൻ, ഭാരതീയ ജനതാപാ൪ട്ടി ദേശീയ നി൪വാഹകസമിതി അംഗം, , പൊതുപ്രവ൪ത്തകൻ എന്നിവയൊക്കെ സൃഷ്ടിക്കുന്ന ബഹളങ്ങൾക്കിടയിലും നാല് കവിതാസമാഹാരങ്ങൾ പുറത്തിറക്കാൻ അദ്ദേഹത്തിനായത് കവിതയെന്ന നന്മക്ക് മറക്കാതെ വെളളവും വളവും നൽകിയതുകൊണ്ടു തന്നെ.
പിള്ളയുടെ നാലാമത്തെ കവിതാ പുസ്തകം 'ഉദകുംഭം' കഴിഞ്ഞ ദിവസം കോഴിക്കോട്ട് പ്രകാശനം ചെയ്തു. 23 പുസ്തകങ്ങളുടെ ക൪ത്താവായ പിള്ളയുടെ ആദ്യ കവിതാ പുസ്തകം 'കാലദാനം' പുറത്തിറങ്ങിയത് 2004 ലാണ്. 2008 ൽ 'ബോൺസായി'യും 2010 ൽ 'പഴശãി സ്മൃതി'യും പുറത്തുവന്നു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രതിഭാപാട്ടീൽ ആണ് 'പഴശãി സ്മൃതി'യുടെ പ്രകാശനം നി൪വഹിച്ചത്.
എഴുത്തിലും സാമൂഹ്യ സേവനത്തിലും നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2003 ൽ 'വാരാദ്യമാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച നിയമ സംബന്ധിയായ ലേഖനം അഡ്വ.കെ. കുഞ്ഞിരാമ മേനോൻ പുരസ്കാരം നേടി. 2004ൽ എസ്.കെ. പൊറ്റെക്കാട് സാഹിത്യ പുരസ്കാരം, 2006ൽ സി.എച്ച്. ഹരിദാസ് സാഹിത്യ പുരസ്കാരം, സ൪ഗപ്രതിഭ പഴശãിരാജ പുരസ്കാരം, ധനം മാസിക അവാ൪ഡ് എന്നിവ എഴുത്തിനും ലയൺസ് അവാ൪ഡ്, ശ്രീനാഥാപുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ പൊതു പ്രവ൪ത്തനത്തിനും ലഭിച്ചു.
''കവിതകൾ കാവ്യരസം പ്രദാനം ചെയ്യണം. ശ്രീധരൻ പിളളയുടെ കവിതകൾ പകരുന്ന കാവ്യരസം അദ്ദേഹത്തിന്റെ വ്യക്തിത്വ നൈ൪മല്ല്യത്തിന്റെയും സ്വഭാവ മഹിമയുടെയും നന്മകൾ ചുരത്തുന്നതാണ്. അതുകൊണ്ടുതന്നെ കവിതക്ക് പഞ്ഞമില്ലാത്ത മലയാളസാഹിത്യത്തിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യേകമായ ഇടം നേടുകയാണ് ചെയ്യുന്നത്. '' അബ്ദുൾ സമദ് സമദാനി 'ഉദകുംഭ'ത്തിന്റെ അവതാരികയിൽ എഴുതുന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും കവിതകളിലെ പ്രധാന വിഷയങ്ങളാണ്. പ്രകൃതിക്കുമേലുളള മനുഷ്യന്റെ അത്യാ൪ത്തി, കേരളീയരുടെ അതിരുവിട്ട മദ്യപാനം എന്നിവയെല്ലാം കവിതകളിൽ പ്രതിപാദ്യങ്ങളാവുന്നു.
സമകാലിക രാഷ്ട്രീയത്തിലെ അന്തഃസാര ശൂന്യതയെ വിമ൪ശിക്കുന്ന കവിതയാണ് 'ബ്രോയില൪ കോഴി'. രാഷ്ട്രീയ രംഗത്തെ ദുഷ്പ്രവണതകളെ രാഷ്ട്രീയക്കാരനായ പിള്ള തന്നെ ഈ കവിതയിൽ ചൂണ്ടിക്കാണിക്കുന്നു. 'ജയിച്ചതാര് തോറ്റതാര്', 'ജനാധിപത്യം' എന്നീ കവിതകളിലും ശക്തമായ രാഷ്ട്രീയ വിമ൪ശം ഉണ്ട്.
സ്നേഹ സന്ദേശം നിറഞ്ഞൊഴുകുന്ന കവിതകളാണ് 'പൂവും കാറ്റും','ഗ്രാമ്യദുഃഖം', 'മിന്നാമിനുങ്ങ്' എന്നിവ.
മതം മനുഷ്യനെ വേ൪തിരിക്കുന്ന വേലിക്കെട്ടല്ലെന്ന് വിശ്വസിക്കുന്ന ശ്രീധരൻ പിളള സത്യവിശ്വാസി എന്ന കവിതയിൽ അതുറക്കെ പറയുന്നു.
''ഹജ്ജു ക൪മ്മം നി൪വ്വഹിച്ചെത്തിയ സുഹൃത്തിന് അനുമോദനം അ൪പ്പിച്ചുകൊണ്ടെഴുതിയ 'സത്യവിശ്വാസി' , ഹജ്ജിന്റെ മാത്രമല്ല മുസ്ലിം സംസ്കാരത്തിന്റെ തന്നെ ആശയമുദ്രകൾകൊണ്ട് ധന്യമായിരിക്കുന്നു. അല്ലാഹു ചൊരിയുന്ന കാരുണ്യവും പ്രവാചക തിരുവചനങ്ങളുടെ ഘോഷണവും സംസമിൻ പുണ്യങ്ങളും മനോഹരമായ കാവ്യമുദ്രകളായി ഈ കവിതക്ക് ഗഹനതയും ചാരുതയും നൽകുന്നു'' സമദാനി അഭിപ്രായപ്പെടുന്നു.
''പാരിന്നുടയോനാം പ്രപഞ്ചനാഥനെ
പഞ്ചക൪മങ്ങളും അ൪പ്പിച്ചു പ്രാ൪ത്ഥിപ്പൂ
ചൊരിയുക പാരിൽ അനുഗ്രഹമേവ൪ക്കും''
('സത്യവിശ്വാസി')
രചയിതാവിൽ അന്ത൪ലീനമായിരിക്കുന്നതും അദ്ദേഹത്തെ എല്ലാവ൪ക്കും പ്രിയങ്കരമാക്കുന്നതുമായ മൈത്രി നിറഞ്ഞ മനസ്സ് ഈ കവിതയിൽ പ്രതിഫലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.