രണ്ടാം ദിനവും വിപണിയില്‍ നേട്ടം

മുംബൈ: യൂറോപ്യൻ വിപണിയിൽ നിന്നുള്ള അനുകൂല സാഹചര്യവും ബാങ്കിങ് ഓഹരികളുടെ നല്ല പ്രകടനവും ഇന്ത്യൻ ഓഹരി വിപണിക്ക് രണ്ടാംദിനത്തിലും മുതൽകൂട്ടായി.
ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 128.15പോയൻറ് മുന്നേറി 15,813.36ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40.7പോയൻറ് നേട്ടത്തിൽ 4,733.85ലും ഇടപാടുകൾ അവസാനിപ്പിച്ചു.
നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞെങ്കിലും അവസാനഘട്ടത്തിൽ ശക്തമായ മുന്നേറ്റം നടത്തി. ഒരുവേള സെൻസെക്സ് 200പോയൻേറാളം താഴ്ന്നു. അഞ്ചു ദിവസത്തെ തുട൪ച്ചയായ നഷ്ടത്തിനൊടുവിൽ ബുധനാഴ്ച വിപണി കരകയറിയിരുന്നു.
ബാങ്കിങ് ഭീമന്മാരായ ഐ.സി.ഐ.സി.ഐ ബാങ്ക്,എച്ച്.ഡി.എഫ്.സി ബാങ്ക്,എസ്.ബി.ഐ എന്നീ ഓഹരികളുടെ നല്ല പ്രകടനമാണ് വിപണിയെ മുന്നോട്ടു നയിച്ചത്. ഇവക്കൊപ്പം ബ്ളൂചിപ് ഓഹരികളായ ആ൪.ഐ.എൽ,ടാറ്റ മോട്ടോ൪സ്, ഐ.ടി.സി എന്നിവയും വിറ്റുപോയി. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ ഡി.എൽ.എഫ്(4.8ശതമാനം)ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.