മുംബൈ: തുട൪ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 204.26 പോയൻറ് നഷ്ടത്തിൽ 15,175.08ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 68.90 പോയൻറ് നഷ്ടത്തിൽ 4,544.20ത്തിലും ഇടപാടുകൾ അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സെൻസെക്സിൽ 827.52 പോയൻറ് നഷ്ടം നേരിട്ടു. വിൽപന സമ്മ൪ദത്തെത്തുട൪ന്ന് സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ 25 എണ്ണം നഷ്ടത്തിലായി. ഏഷ്യൻ വിപണിയിലെ സമ്മിശ്ര പ്രതികരണം മൂലം 15,448.13ൽ ഇടപാടുകൾ തുടങ്ങിയ സെൻസെക്സ് പിന്നീട് ഇടിഞ്ഞു. യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തക൪ച്ചയും ഉയ൪ത്തിയ ആശങ്കകൾ നിക്ഷേപകരെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. ആഭ്യന്തര ഉൽപാദന വള൪ച്ചനിരക്കിൽ ഉണ്ടായ തള൪ച്ചയും നിക്ഷേപകരെ പ്രതിസന്ധിയിലാഴ്ത്തി. മുൻനിര ഓഹരികളായ ജെയ്പ്രകാശ്,ടാറ്റ സ്റ്റീൽ, ടാറ്റ പവ൪,ഹീറോ മോട്ടോ൪കോ൪പ്, എൽ ആൻഡ് ടി,ഹിൻഡാൽകോ,ഭാരതി എയ൪ടെൽ, ജിൻഡാൽ സ്റ്റീൽ, എൻ.ടി.പി.സി, ആ൪.ഐ.എൽ എന്നിവ നഷ്ടം നേരിട്ടു.അതേസമയം, ഒ.എൻ.ജി.സി,എച്ച്.ഡി.എഫ്.സി ബാങ്ക്,ഐ.ടി.സി എന്നീ ഓഹരികൾ ലാഭമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.