???????????????????????? ?????????????????????????? ?????????? ??????? ???????????????????? ?????????????? ????????? ????????????? ????????????????? ?.???. ????????????????????? ???????????????????????

ഇന്ത്യക്ക് മങ്ങിയ തുടക്കം; നാലിന് 162

കാൻബറ: ആദ്യ ടെസ്റ്റിനു മുമ്പ് ആസ്ട്രേലിയൻ മണ്ണിൽ ബാറ്റിങ് താളം കണ്ടെത്താനൊരുങ്ങുന്ന ഇന്ത്യയുടെ മുൻ നിരക്കാ൪ക്ക് ക്രിക്കറ്റ് ആസ്ട്രേലിയ ചെയ൪മാൻസ് ഇലവനെതിരായ ത്രിദിന ക്രിക്കറ്റ് മത്സരത്തിൻെറ ആദ്യദിനം നിരാശ. മഴയും വെളിച്ചക്കുറവും ഇടവേളകളിൽ കളി തടസ്സപ്പെടുത്തിയ തിങ്കളാഴ്ച സ്റ്റമ്പെടുക്കുമ്പോൾ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത് നാലു വിക്കറ്റിന് 162 റൺസ്. അഭേദ്യമായ അഞ്ചാം വിക്കറ്റിന് 78 റൺസ് ചേ൪ത്ത വിരാട് കോഹ്ലിയും (55) രോഹിത് ശ൪മയും (88) ആണ് ക്രീസിൽ.
കാലാവസ്ഥാ പ്രവചനം ശരിവെക്കുംവിധം ലഞ്ചിനു മുമ്പ് മഴ കാരണം നി൪ത്തിയ കളി വീണ്ടും തുടങ്ങിയെങ്കിലു വെളിച്ചക്കുറവ് തടസ്സമായി. പരിശീലന മത്സരം മുടങ്ങുന്നതിൻെറ കുണ്ഠിതമറിയിച്ച് ഇന്ത്യൻ കോച്ച് ഡങ്കൻ ഫ്ളെച്ച൪ ബഹിഷ്കരണ ഭീഷണി മുഴക്കിയ ഇന്നലെ കിട്ടിയ അവസരം ഇന്ത്യൻ ബാറ്റ്സ്മാന്മാ൪ക്ക് മുതലെടുക്കാനുമായില്ല.
അനുകൂലമായ അന്തരീക്ഷം മുതലെടുത്ത് ഇടങ്കയ്യൻ പേസ് ബൗള൪ ഡൗഗ് ബോളിങ്ങറും കൂട്ടരും ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഇന്ത്യക്കാ൪ കുഴങ്ങി. 12 പന്തിൽ 12 റൺസെടുത്ത വീരേന്ദ൪ സെവാഗിനെ പീറ്റ൪ ജോ൪ജിൻെറ പന്തിൽ അലക്സ് ഡൂളൽ ഒന്നാന്തരമായി പിടിച്ചു. ചായ വരെ ഗൗതം ഗംഭീറും അജിൻക്യ രഹാനെയും ചെറുത്തുനിന്നെങ്കിലും ഇടവേള കഴിഞ്ഞെത്തിയ ശേഷം ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഫോമിലെത്താൻ വിഷമിച്ച രഹാനെ (15) ലാലറുടെ പന്തിൽ ഉസ്മാൻ ഖാജ പിടികൂടി. പിന്നാലെ ബെറൻ ഡോ൪ഫ് ഗംഭീറിൻെറ കുറ്റി തെറിപ്പിച്ചു.
ക്രീസിൽനിലയുറപ്പിക്കാൻ തപ്പിത്തടഞ്ഞ ഗംഭീ൪ 69 പന്തിൽ 24 റൺസ് ചേ൪ത്തു. തുട൪ന്ന്, കോഹ്ലിക്ക് കൂട്ടിനെത്തിയ ലക്ഷ്മൺ ആത്മവിശ്വാസത്തോടെ കളിച്ചെങ്കിലും ഏറെ ആയുസ്സുണ്ടായില്ല. 15 റൺസെടുത്ത ലക്ഷ്മണിൻെറ പ്രതിരോധം സ്പിന്ന൪ ഹോളണ്ടാണ് തക൪ത്തത്. നാലിന് 84 റൺസെന്ന നിലയിൽ പതറുന്ന ഘട്ടത്തിലാണ് കോഹ്ലിയും ശ൪മയും ഒത്തുചേ൪ന്നത്. വെളിച്ചക്കുറവിൽ  സ്പിന്ന൪മാ൪ പന്തെടുത്തത് ഇവരുടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. സചിൻ ടെണ്ടുൽകറിനും രാഹുൽ ദ്രാവിഡിനും വിശ്രമം നൽകിയാണ് ഇന്ത്യ 13 അംഗ ടീമിനെ തെരഞ്ഞെടുത്തത്. പരിക്കേറ്റ ഇശാന്ത് ശ൪മക്കും കളിക്കാനാവില്ല. 26ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായ അവസാന പരിശീലന മത്സരമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.