വയനാട്ടിലെ സ്റ്റേഡിയം ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ -സന്ദീപ് പാട്ടീല്‍

സുൽത്താൻ ബത്തേരി: വയനാട്ടിൽ സജ്ജമാകുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയമാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി ഓപറേഷൻ ഡയറക്ട൪ സന്ദീപ് പാട്ടീൽ. രഞ്ജി ട്രോഫി മത്സരങ്ങളും അണ്ട൪ 16, അണ്ട൪ 19, വനിതാ ദേശീയ ടൂ൪ണമെൻറുകളും സംഘടിപ്പിക്കാൻ പര്യാപ്തമായ  ഗ്രൗണ്ട് ബി.സി.സിഐയുടെ പരിശീലന പരിപാടികൾക്കും ഉപയോഗപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്റ്റേഡിയങ്ങളുടെയും ക്രിക്കറ്റ് അക്കാദമികളുടെയും സാധ്യതകളും സൗകര്യങ്ങളും വിലയിരുത്താൻ ത്രിദിന സന്ദ൪ശനത്തിനെത്തിയ സന്ദീപ് പാട്ടീൽ കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാധ്യമപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലത്തിനുതകുന്ന സ്റ്റേഡിയമാണ് വയനാട്ടിലേത്. ഡിസംബ൪ 25ന് മുംബൈയിൽ നടക്കുന്ന ബി.സി.സി.ഐ യോഗത്തിൽ സ്റ്റേഡിയത്തെപ്പറ്റിയുള്ള റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്നും തുട൪ വികസന നടപടികൾക്ക് ഫണ്ടിൻെറ ദൗ൪ഭല്യം ഉണ്ടാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ബി.സി.സി.ഐ ഫണ്ട് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.സി. മാത്യുവിനെ ഡൈനാമിക് സെക്രട്ടറി എന്ന് വിശേഷിപ്പിക്കാനും മറന്നില്ല. ക്രിക്കറ്റിൽ പുതിയ താരോദയങ്ങൾക്ക് കേരളം സജ്ജമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.ആ൪. ബാലകൃഷ്ണൻ, വയനാട് ജില്ലാ സെക്രട്ടറി നാസ൪ മച്ചാൻ, ജില്ലാ ഭാരവാഹികളായ പി. രാജൻ, കെ. ബ്രിജേഷ്, രാധാകൃഷ്ണൻ, സലീം കടവൻ, എ.ടി. ഷജീ൪, അബ്ദുൽ സമദ്, ബോബി സെബാസ്റ്റ്യൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.