ദമ്മാം: കോൺഗ്രസിലെ രൂക്ഷമായ അഭിപ്രായ ഭിന്നത കാരണം പ്രവാസികാര്യ മന്ത്രിയുടെ സന്ദ൪ശനം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. പ്രവിശ്യയിലെ മുഴുവൻ സംഘടനകളെയും ഒരുമിച്ചുകൂട്ടി പ്രവാസി വിഷയങ്ങൾ ഒറ്റക്കെട്ടായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പ്രവ൪ത്തനങ്ങൾക്ക് ഒരുവിഭാഗം തടസ്സം നിൽക്കുകയും ചെയ്തു.
തങ്ങളാണ് കോൺഗ്രസുകാ൪ എന്നു ബോധ്യപ്പെടുത്താൻ ഇവ൪ കാണിച്ച കോപ്രായങ്ങൾ മറ്റു സംഘടനകൾക്കും സാമൂഹിക പ്രവ൪ത്തക൪ക്കും ബുദ്ധിമുട്ടുണ്ടാക്കി. മന്ത്രിയെ സ്വീകരിക്കാൻ ചില൪ അവധിയെടുത്ത് റിയാദിലേക്ക് പോയിരുന്നു. റിയാദിലെ പരിപാടികൾ നീണ്ടുപോയതോടെ ദമ്മാമിലേക്ക് വരാൻ വൈകിയ മന്ത്രിയെ സ്വീകരിക്കാൻ നേതാക്കളുടെ വൻ പടയാണ് വിമാനത്താവളത്തിൽ എത്തിയത്. ആരോ കാശുമുടക്കി വാങ്ങിയ ഏതാനും ബൊക്കെ ഉപയോഗിച്ച് 100ഓളം പേരാണ് മന്ത്രിക്ക് വീണ്ടും വീണ്ടും ബൊക്കെ നൽകി ഫോട്ടോയെടുത്തത്. ഫോട്ടോക്ക് പോസ് ചെയ്യാനുള്ള ഉന്തും തള്ളും മലയാളികളെ മൊത്തത്തിൽ നാണിപ്പിക്കുന്നതായിരുന്നു.
മന്ത്രി സ്വീകരണ പരിപാടിക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇരു ഗ്രൂപ്പിലെയും നേതാക്കൾ ഹോട്ടലിലെത്തി. ഫോട്ടോ എടുക്കാനുള്ള തത്രപ്പാടുകൾ അവിടെയും തുട൪ന്നു. ഉറക്കമൊഴിച്ചതിൻെറ ക്ഷീണമുണ്ടായിട്ടും മന്ത്രി തൻെറ അനുയായികളുടെ എല്ലാ കോപ്രായങ്ങൾക്കും നിന്നുകൊടുത്തു. ഗൾഫിലെത്തിയാൽ ഈറ്റിങും മീറ്റിങും പിന്നെ ഫോട്ടോ എടുപ്പുമാണ് സാധാരണ നടക്കാറെന്ന് മുൻ മന്ത്രി എം.എം ഹസൻ തമാശയായി പറയുകയും ചെയ്തു.
ദമ്മാമിലെ മുഖ്യധാര സംഘടനാ പ്രതിനിധികളും സാമൂഹിക-ജീവകാരുണ്യ പ്രവ൪ത്തകരും ചേ൪ന്ന് രൂപവത്കരിച്ച കോ-ഓ൪ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി നടത്താൻ അനുവദിക്കില്ളെന്നായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗത്തിൻെറ വാദം. ഇന്ത്യൻ സ്കൂൾ ചെയ൪മാൻ സ്വാഗതസംഘം ചെയ൪മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹം ഉൾപ്പ്പെടെയുള്ള പൊതു സംഘടനാ പ്രവ൪ത്തകരെ ആക്ഷേപിക്കുന്ന നടപടിയാണ് ചില കോൺഗ്രസുകാ൪ സ്വീകരിച്ചത്. ഇതിനിടയിൽ പരസ്പരം തെറിവിളിയും കൈയാങ്കളിയും നടന്നു. മന്ത്രി വരുന്നതിൻെറ പേരിൽ തങ്ങളെ ഒ.ഐ.സി.സി ആക്ഷേപിക്കുകയായിരുന്നുവെന്ന് കെ.എം.സി.സി പ്രസിഡൻറ് ഖാദ൪ ചെങ്കള, നവോദയ പ്രസിഡൻറ് ഇ.എം കബീ൪, നവയുഗം പ്രസിഡൻറ് അജിത്ത് ചാത്തന്നൂ൪ എന്നിവ൪ പറഞ്ഞു.
പൊതുസമ്മേളന വേദിയായ റാക്ക കാ൪ട്ടൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബാനറിൽനിന്ന് കോ-ഓ൪ഡിനേഷൻ കമ്മിറ്റിയുടെ പേര് സ്റ്റിക്ക൪ ഒട്ടിച്ച് മറച്ച ശേഷമാണ് പരിപാടി നടത്താൻ ഒരുവിഭാഗം കോൺഗ്രസുകാ൪ സമ്മതിച്ചത്. അല്ലാത്തപക്ഷം പരിപാടി അലങ്കോലപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വെല്ലുവിളി.
ചുരുക്കത്തിൽ പ്രവാസി പ്രശ്നം പഠിക്കാൻ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സൗദിയിലേക്ക് വന്ന മന്ത്രിയുടെ മുന്നിൽ പ്രവാസി പ്രശ്നങ്ങൾ ക്രിയാത്മകമായി അവതരിപ്പിക്കാനാവാതെ ഗ്രൂപ്പുകളിയും തമ്മിൽ തല്ലുമായി കോൺഗ്രസുകാ൪ അതിനെ അടിയുൽസവമാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.