മനാമ: രാജ്യത്തിൻെറ 40 ാം ദേശീയ ദിനം പ്രമാണിച്ച് വിവിധ കുറ്റങ്ങളുടെ പേരിൽ ജയിലുകളിൽ കഴിഞ്ഞിരുന്ന 123 പേ൪ക്ക് മാപ്പ് നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ഉത്തരവിട്ടു. വിശേഷാവസരണങ്ങളിൽ പ്രത്യേക രാജകാരുണ്യത്തിൽ പലരും ജയിൽ മോചിതരാകാറുണ്ട്. രാജകാരുണ്യത്തിന൪ഹമായവരിൽ പലരും ശിക്ഷാകാലാവധി കഴിയാറായവരാാണ്. രാജ്യത്തിൻെറ നി൪മാണ പ്രക്രിയയിൽ ഇവരുടെ സേവനവും ഉപയോഗപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജയിലിൽനിന്ന് മോചിപ്പിച്ചതെന്ന് രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.