വായ്പാനയം: പലിശ നിരക്കുകളില്‍ മാറ്റമില്ല; വൈകാതെ കുറക്കുമെന്ന് സൂചന

മുംബൈ: പണപ്പെരുപ്പം സമ്പദ് വ്യവസ്ഥക്ക് ഇപ്പോഴും  ഭീഷണിയായി തുടരുന്നുണ്ടെങ്കിലും പലിശ നിരക്കുകൾ കൂടുതൽ ഉയ൪ത്തേണ്ടെന്ന് റിസ൪വ് ബാങ്ക് തീരുമാനം. പണവിപണിയിലെ നിയന്ത്രണങ്ങൾ കൂട്ടാനും ഇന്നലെ പുറത്തുവിട്ട ഇടക്കാല വായ്പാനയ അവലോകനത്തിൽ ആ൪.ബി.ഐ തയാറായിട്ടില്ല.

അതേസമയം, പണപ്പെരുപ്പം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
പണപ്പെരുപ്പം പ്രതീക്ഷിക്കുന്ന രീതിയിലാണ് നീങ്ങുന്നത്. എന്നാൽ, വള൪ച്ചനിരക്ക് കുറയാനുള്ള സാധ്യത വ൪ധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലിശനിരക്ക് ഇനിയും കൂട്ടേണ്ട സാഹചര്യമില്ല -റിപ്പോ൪ട്ട് വ്യക്തമാക്കി.


പലിശനിരക്കുകൾ വൈകാതെ കുറച്ചുതുടങ്ങുമെന്ന സൂചനയും അവലോകനത്തിൽ ആ൪.ബി.ഐ നൽകി.
വാണിജ്യ ബാങ്കുകൾ റിസ൪വ് ബാങ്കിൽനിന്നെടുക്കുന്ന ഹ്രസ്വകാല വായ്പകൾക്ക് നൽകുന്ന പലിശ നിരക്കായ റിപോ 8.5 ശതമാനവും വാണിജ്യ ബാങ്കുകളുടെ നിക്ഷേപങ്ങൾക്ക് റിസ൪വ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിവേഴ്സ് റിപോ 7.5 ശതമാനവുമാണിപ്പോൾ. ഇത് തുടരുന്നതിന് പുതിയ ബാങ്കുകൾ ആ൪.ബി.ഐയിൽ സൂക്ഷിക്കേണ്ട കരുതൽ ധന അനുപാതവും (ബി.ആ൪.ആ൪) ആറു ശതമാനത്തിൽ തുടരും.


2010 മാ൪ച്ചിനുശേഷം റിസ൪വ് ബാങ്ക് പലിശനിരക്കുകൾ പടിപടിയായി ഉയ൪ത്തിക്കൊണ്ടുവരികയായിരുന്നു. 13 തവണയാണ് തുട൪ച്ചയായി ആ൪.ബി.ഐ പലിശനിരക്ക് വ൪ധിപ്പിച്ചത്.
പലിശനിരക്കുകൾ കൂടുതൽ വ൪ധിപ്പിക്കാതിരുന്ന ആ൪.ബി.ഐ നടപടിയെ ധനമന്ത്രി പ്രണബ് കുമാ൪ മുഖ൪ജി സ്വാഗതം ചെയ്തു. സാമ്പത്തിക വള൪ച്ചനിരക്ക് നിലനി൪ത്താൻ നടപടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസ൪ക്കാറിൻെറ ധനകമ്മി ബജറ്റിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വ൪ധിക്കുന്നത് പണപ്പെരുപ്പം വ൪ധിക്കാൻ ഇടവരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആ൪.ബി.ഐയുടെ ഏറ്റവും ഒടുവിലത്തെ വായ്പാനയം പ്രതീക്ഷിച്ചിരുന്ന രീതിയിൽ തന്നെയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജൻ അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പ നിരക്ക് കൂടുതൽ നിയന്ത്രിക്കുന്നതിന് പലിശനിരക്കുകളിൽ മാറ്റംവരുത്താതിരുന്ന ആ൪.ബി.ഐ നടപടിയെ വ്യവസായമേഖല സ്വാഗതം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.