ജിസാൻ: ജിസാൻ മേഖലയിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ അഞ്ചു വിദ്യാ൪ഥികൾ വെന്തു മരിച്ചു. ഇന്നലത്തെ സംഭവത്തിൽ മരിച്ചവ൪ 16-20 നും ഇടയിൽ പ്രായമുള്ളവരാണ്്. ഫതീഹ റോഡിലാണ് അഞ്ച് വിദ്യാ൪ഥികൾ സഞ്ചരിച്ച ഹൈലക്സ് പിക്കപ്പ് അപകടത്തിൽപെട്ടത്. ഇവരുടെ വാഹനം മറിഞ്ഞ ഉടൻ തീപിടിക്കുകയായിരുന്നു.
രണ്ട് പേ൪ പൊള്ളലോടെ രക്ഷപ്പെട്ടു. ഇവരെ അൽബീഷ് ജനറൽ ആശുപത്രി, കിങ് ഫഹദ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വിദ്യാ൪ഥികളുടെ മൃതദേഹം ബന്ധുക്കൽ ഏറ്റുവാങ്ങി. മേഖലയിൽ മറ്റൊരു വാഹനാപകടത്തിൽ രണ്ട് വിദ്യാ൪ഥികൾ വെന്തുമരിച്ച് 24 മണിക്കൂറിനുള്ളിലാണ് ഈ അപകടം. കവാമില അൽറയാൻ റോഡിൽ സ്കൂൾ വിദ്യാ൪ഥികളെ കൊണ്ടുവരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു ആദ്യത്തെ ദുരന്തം. സിവിൽ ഡിഫൻസെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.