ബംഗളൂരു: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിെൻറ ക്ലൈമാക്സ് ബംഗളൂരുവിലെ ഒരു തിയറ്ററിൽ ആൻറി ക്ലൈമാക്സായി. പി.വി.ആർ അരീന മാളിലെ തിയറ്ററിലാണ് സിനിമയുടെ ക്ലൈമാക്സ് അടങ്ങിയ രണ്ടാംഭാഗം ഇടവേളക്ക് മുമ്പ് പ്രദർശിപ്പിച്ചത്.
ഇടവേളക്ക് മുമ്പും ശേഷവുമുള്ള ഭാഗങ്ങൾ പരസ്പരം മാറിപ്പോവുകയായിരുന്നു. രണ്ടാംഭാഗം കണ്ടുകഴിഞ്ഞപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പ്രേക്ഷകർ രോഷാകുലരായി. സിനിമ ശരിയായി ആസ്വദിക്കാനായില്ലെന്ന് അവർ പരാതിപ്പെട്ടു.
ചിലർ തങ്ങളുടെ നിരാശ ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ആഗോളവ്യാപകമായി 9000 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.