ഓസ്കാറില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന് 'കോര്‍ട്ട്'

നിരവധി പുരസ്കാരങ്ങള്‍ നേടിയ മറാത്തി ചിത്രം കോര്‍ട്ട് ഓസ്കാറില്‍. ഓസ്കാറിലേക്കുള്ള മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്കാണ് ചൈതന്യ തമാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്കുമാര്‍ ഹീരാനി സംവിധാനം ചെയ്ത പികെ, കാന്‍ പുരസ്കാരം നേടിയ മാസാന്‍, മേരി കോം, ഹൈദര്‍, കാക്കമുട്ടൈ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് കോര്‍ട്ടിന് എന്‍ട്രി കിട്ടിയത്.

സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ അധ്യക്ഷനായ ജൂറിയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ കോര്‍ട്ട് ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തത്. രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ 18 ഓളം പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് കോര്‍ട്ട്. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു,സംവിധായകന്‍ ഡോ.ബിജു എന്നിവരാണ് ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം, നിരൂപകപ്രശംസയും നേടിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.