ലണ്ടന്‍: വെള്ളിത്തിരയില്‍ ‘ഡ്രാക്കുള’യെ അവിസ്മരണീയമാക്കിയ വിഖ്യാത നടന്‍ ക്രിസ്റ്റഫര്‍ ലീ (93) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചെല്‍സിയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. അടുത്ത ബന്ധുക്കളെ അറിയിച്ച ശേഷം വിവരം പുറത്തുവിട്ടാല്‍ മതിയെന്ന് ഭാര്യ ബിര്‍ഗിത്ത് ആവശ്യപ്പെട്ടതിനാലാണ് മരണ വിവരം പുറംലോകം അറിയാന്‍ വൈകിയത്.
ഡ്രാക്കുള, വിക്കര്‍മാന്‍, ലോര്‍ഡ് ഓഫ് ദ റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീ 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1947ല്‍ കോറിഡോര്‍ ഓഫ് മിറര്‍സ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തത്തെിയ ലീ ഹൊറര്‍ ചിത്രങ്ങളിലൂടെയാണ് കൈയടി നേടിയത്. ഒമ്പത് ചിത്രങ്ങളിലാണ് ഡ്രാക്കുള പ്രഭുവായി ലീ വേഷമിട്ടത്. ജിന്ന എന്ന ചിത്രത്തില്‍ മുഹമ്മദ് അലി ജിന്നയുടെ ജീവിതത്തിന് അഭ്രാവിഷ്കാരം നല്‍കിയതും ലീയായിരുന്നു. ഡ്രാക്കുളക്കു പുറമെ ജയിംസ് ബോണ്ട് പരമ്പരയിലെ ദ മാന്‍ വിത്ത് എ ഗോള്‍ഡന്‍ ഗണ്‍, ദ വിക്കര്‍മാന്‍, ലോഡ് ഓഫ് ദ റിങ്സ് എന്നിവയാണ് ലീയുടെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍. നാടക,സാമൂഹ്യ സേവന രംഗത്ത് നല്‍കിയ സംഭവനകള്‍ പരിഗണിച്ച് 2009 ല്‍ സര്‍ പദവി ലഭിച്ചു. ഷാര്‍ലമെയ്ന്‍ ബൈ ദ സ്വോര്‍ഡ് ഏന്‍ഡ് ദ ക്രോസ്, ഷാര്‍ലമെയ്ന്‍ ദ ഒമന്‍സ് ഓഫ് ഡത്തെ് തുടങ്ങിയ ആല്‍ബങ്ങളും ലീയുടേതായിട്ടുണ്ട്. ആല്‍ബങ്ങള്‍ക്ക് 2010ല്‍ മെറ്റല്‍ ഹമ്മര്‍ അവാര്‍ഡും 2011 ല്‍ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ഏന്‍ഡ് ടെലിവിഷന്‍ ആര്‍സ് ഫെലോഷിപ്പും 2013 ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പും ലീ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.