ജഗതി സിനിമാ ലൊക്കേഷനില്‍: ആവേശത്തോടെ സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ജഗതി ശ്രീകുമാര്‍ സിനിമാ ലൊക്കേഷനിലത്തെി. കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഉട്ടോപ്യയിലെ രാജാവി’ന്‍റെ ലൊക്കേഷനിലാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചത്തെിയ അദ്ദേഹം നിറപുഞ്ചിരിയോടെ സംവിധായകനടുത്തുള്ള കസേരയില്‍ ഇരുന്നു. സഹപ്രവര്‍ത്തകര്‍ പ്രിയനടന്‍്റെ അരികിലത്തെി കുശലം പറഞ്ഞു. അരികിലത്തെിയവര്‍ക്ക് കൈകൊടുത്തും പുഞ്ചിരി വിതറിയ അദ്ദേഹം സെറ്റില്‍ ആവേശമുണര്‍ത്തി.
 ജഗതി ഉടന്‍ വെള്ളിത്തിരയില്‍ എത്തുമെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്നുവര്‍ഷത്തെ ഇടവേളക്കു ശേഷം ജഗതി ആദ്യമായി തന്‍്റെ സിനിമയുടെ സെറ്റിലത്തെിയതിന്‍്റെ സന്തോഷം കമലും പങ്കിട്ടു.
പഴയ സഹപ്രവവര്‍ത്തകര്‍ക്കോപ്പം ഏറെ നേരെ ചെലവഴിച്ചശേഷമാണ് ജഗതി ശ്രീകുമാര്‍ വീട്ടിലേക്ക് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.