‘ഫാന്‍റ’ത്തിന് പാകിസ്താനില്‍ വിലക്ക്

ലാഹോര്‍: സൈഫ് അലി ഖാന്‍ ചിത്രം ‘ഫാന്‍റം’ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ലാഹോര്‍ ഹൈകോടതിയുടെ വിലക്ക്. ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മുംബൈ ഭീകരാക്രമണം പ്രമേയമാക്കുന്ന ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നത് തനിക്കും തന്‍െറ സംഘടനക്കും മാനനഷ്ടമുണ്ടാക്കുമെന്ന സഈദിന്‍െറ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.

ഈ മാസം 28ന് റിലീസ് ചെയ്യാനിരിക്കുന്ന ഫാന്‍റം തിയറ്ററുകളില്‍നിന്ന് നിരോധിക്കുന്നതിന് പുറമേ സീഡി, ഡീവീഡി രൂപത്തിലും രാജ്യത്ത് ലഭ്യമാകാതിരിക്കാന്‍ സര്‍ക്കാറിന് എന്തുചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ചിത്രത്തിന് പാക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.