അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി വൈത്തിരി സബ്ജയില്‍

വൈത്തിരി: വൈത്തിരി സബ്ജയിലിലെ അവസ്ഥ പരിതാപകരമായി തുടരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ ഓഫിസായോ മറ്റോ ഉപയോഗിച്ചിരുന്ന പഴയ ഒരു കെട്ടിടത്തിലാണ് വര്‍ഷങ്ങളായി സബ്ജയില്‍ നിലകൊള്ളുന്നത്. ഉറപ്പുകുറഞ്ഞ കെട്ടിടവും ചുറ്റുമതിലിന്‍െറ അശാസ്ത്രീയതയും ആര്‍ക്കും എപ്പോഴും രക്ഷപ്പെടാവുന്ന അവസ്ഥയാണ്. ജയില്‍ ഓഫിസ് നില്‍ക്കുന്ന തറനിരപ്പില്‍നിന്നും 10 അടിയോളം താഴെയാണ് അടുക്കള. ഇതിനോട് ചേര്‍ന്നാണ് താലൂക്ക് സബ് ട്രഷറി കെട്ടിടം സ്ഥിതിചെയ്യുന്നത്. ഉയരം കുറഞ്ഞ ചുറ്റുമതില്‍ ചാടിക്കയറി ട്രഷറി കെട്ടിടത്തിലേക്കത്തെിപ്പെടാന്‍ എളുപ്പമാണ്. ഈ വഴിയാണ് ഈയിടെ പ്രതി മണിബാലന്‍ രക്ഷപ്പെട്ടതും. ചുറ്റുമതിലിനു സാധാരണ ജയിലുകളിലേതിനേക്കാള്‍ ഉയരം കുറവാണ്. ആവശ്യത്തിനുള്ള സ്റ്റാഫ് ഇല്ലാത്തതും കാര്യങ്ങള്‍ കുടുസ്സാക്കുന്നു. മാണി ബാലന്‍ രക്ഷപ്പെട്ടതിനു പിന്നാലെ രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തതിനാല്‍ ബാക്കിയുള്ള സ്റ്റാഫിന് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. കുടുസ്സായ മുറികളില്‍ കൊള്ളാവുന്നതിന്‍െറ ഇരട്ടിയിലധികം റിമാന്‍ഡുകാരും അല്ലാത്തവരുമായ തടവുകാരെ സംരക്ഷിക്കുന്നത് സ്റ്റാഫിന് ശ്രമകരമായ ജോലിയാണ്. വയനാട് ജില്ലാ ജഡ്ജി വൈത്തിരി സബ് ജയില്‍ സന്ദര്‍ശിച്ച് അസൗകര്യങ്ങള്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഉചിതമായ കെട്ടിടത്തിലേക്ക് ജയില്‍ മാറ്റുന്നതിനെ കുറിച്ച് കൂടിയാലോചന നടന്നിരുന്നു. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട സ്ഥിതിയിലേക്ക് ജയില്‍ സംവിധാനം മാറ്റയില്ളെ്ളങ്കില്‍ ഇനിയും ചാടല്‍ ആവര്‍ത്തിക്കപ്പെടും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.