കല്‍പറ്റ: ഈ നിലയിലാണെങ്കില്‍ വയനാട് ജില്ലയിലെ നിര്‍ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകാന്‍ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് തറക്കല്ലിടുന്നത് 2015 ജൂലൈയിലാണ്. ഇപ്പോള്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടു വര്‍ഷമാണ്. മെഡിക്കല്‍ കോളജ് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് റോഡുപോലുമായിട്ടില്ളെന്നും പിണറായി വിജയന്‍ പറഞ്ഞു. കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ജില്ലയെന്ന സ്ഥിതിക്ക് വയനാടിന് ഏറെ പരിഗണന ലഭിക്കേണ്ടതുണ്ട്. 100 ജനനത്തിന് 12 ശിശുമരണം എന്നതാണ് കേരള ശരാശരിയെങ്കില്‍ വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ അത് 41 ആണ്. പോഷകാഹാരത്തിന്‍െറ അഭാവത്തില്‍ ജില്ലയില്‍ ഒട്ടേറെ മരണം സംഭവിക്കുന്നുവെന്ന് ആദിവാസി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുഞ്ഞുങ്ങള്‍, അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ശരിയായ ആരോഗ്യപരിശോധനക്ക് വിധേയരാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലയിലെ 22 സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ചിടത്തുമാത്രമാണ് പ്രസവ സൗകര്യമുള്ളത്. ഇതിന്‍െറ പ്രശ്നം ആദിവാസികളടക്കമുള്ളവര്‍ അനുഭവിക്കുകയാണ്. ആദിവാസി വിദ്യാര്‍ഥികളുടെ പഠനത്തില്‍ പുരോഗതിയുണ്ടാക്കണം. 2014-15ല്‍ 1030 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയപ്പോള്‍ 812ഉം പട്ടികവര്‍ഗവിഭാഗത്തില്‍ നിന്നുള്ളവരാണ്. ഓരോ പഞ്ചായത്തിലും നിലവാരമുള്ള റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കണം. 25 വര്‍ഷം മുമ്പ് 500 കോടിയിലേറെ രൂപ മുടക്കി പൂര്‍ത്തിയാക്കിയ കാരാപ്പുഴ പദ്ധതിയുടെ ഭാഗമായി ഒരുകിലോ നെല്ലുപോലും കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞില്ളെന്ന് കര്‍ഷക പ്രതിനിധികള്‍ പരാതിപ്പെട്ടതായി പിണറായി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ മണ്ണിനും നാടിനും ദോഷമുണ്ടാക്കാത്ത രീതിയില്‍ ഉത്തരവാദിത്ത ടൂറിസമാണ് നല്ലത്. ചില മേഖലകളില്‍ അനധികൃത ഖനനം നടക്കുന്നതായി അറിയുന്നു. ഇത് അടിയന്തരമായി തടയേണ്ടതാണ്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിവന്ന് ഒമ്പതിന സമഗ്രവികസന പരിപാടികള്‍ പ്രഖ്യാപിച്ചതില്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ളെന്ന് പിണറായി കുറ്റപ്പെടുത്തി. ആദിവാസികളുടെ പുനരധിവാസത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നും വേനല്‍മഴയിലടക്കം കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരിവാള്‍ രോഗ ബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ ഒരു വേര്‍തിരിവുമുണ്ടാകരുതെന്നും പട്ടികജാതിക്കാരായ തോട്ടംതൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്നും പിണറായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.