സുല്‍ത്താന്‍ ബത്തേരി: ബാങ്ക് മാനേജറുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അജ്ഞാതര്‍ കത്തിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും എന്നാല്‍, മാവോവാദി ബന്ധത്തിന് സൂചനകളില്ളെന്നും പൊലീസ്. ഇരുളത്ത് കടക്കെണിയിലായ കര്‍ഷകനെ ജയിലിലടപ്പിച്ച കാലത്ത് ഇരുളം സഹകരണബാങ്ക് ശാഖയിലെ മാനേജറായിരുന്ന ചീരാല്‍ കല്ലുമുക്ക് ‘മഞ്ജുഷ’യില്‍ ഭാസ്കരന്‍െറ കാറാണ് കഴിഞ്ഞദിവസം രാത്രി 11.30ഓടെ കത്തിച്ചത്. വീട്ടുകാര്‍ ഉറങ്ങാന്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കാലൊച്ച കേട്ട് പുറത്തേക്ക് നോക്കുമ്പോള്‍ കാറില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഭാസ്കരന്‍ പുറത്തിറങ്ങുമ്പോഴേക്കും കാര്‍ മൂടിയിട്ടിരുന്ന കട്ടിയുള്ള തുണിക്കവറില്‍ തീ ആളിപ്പിടിച്ചിരുന്നു. കവര്‍ പെട്ടെന്ന് വലിച്ചെടുത്തതുമൂലം കാറിന് ഭാഗികമായിമാത്രമേ നാശനഷ്ടമുണ്ടായിട്ടുള്ളൂ. മുന്‍ഭാഗത്തെ ഗ്ളാസിന്‍െറ ഇരുവശത്തും താഴ്ഭാഗത്തും പെയിന്‍റ് കത്തിയുരുകി. മണ്ണെണ്ണ കാനും മണ്ണെണ്ണയില്‍ കുതിര്‍ത്ത് ഭാഗികമായി കത്തിത്തുടങ്ങിയ ചാക്കും സമീപത്തുതന്നെയുണ്ടായിരുന്നു. വീടിന്‍െറ ചുറ്റുമതിലിലും മുന്‍ഭാഗത്തെ ഭിത്തിയിലും പതിച്ച പോസ്റ്ററുകളാണ് അക്രമത്തിനുപിന്നില്‍ മാവോവാദികളാണെന്ന സംശയമുയര്‍ത്തിയത്. കര്‍ഷകവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകള്‍ക്കും അതിന് ഒത്താശചെയ്യുന്ന സര്‍ക്കാറിനും പൊലീസിനുമെതിരെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി സായുധവിപ്ളവത്തിന് തയാറെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. വിവാദമുയര്‍ത്തിയ ഇരുളം സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്. മാവോവാദികളെ മറയാക്കിനടത്തിയ ആക്രമണമാവാനാണ് സാധ്യതയെന്നും സംഭവത്തിന് പിന്നില്‍ മാവോവാദികളാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ളെന്നും അന്വേഷണോദ്യോഗസ്ഥനായ ബത്തേരി പൊലീസ് എസ്.ഐ ടി.എ. അഗസ്റ്റിന്‍ പറഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പൊലീസ് ശാസ്ത്രീയാന്വേഷണ വിഭാഗം വിരലടയാളമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി. രാത്രിയില്‍ നടന്ന സംഭവം അയല്‍വാസികള്‍പോലും അറിഞ്ഞിരുന്നില്ല. മുന്‍വിധികളില്ലാതെ പഴുതടച്ച അന്വേഷണമാണ് നടത്തുകയെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.