ഗൂഡല്ലൂര്‍: കാട്ടാനകള്‍ ഭീഷണിയുയര്‍ത്തുന്ന പന്തല്ലൂര്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ താപ്പാനകളുടെ സഹായത്തോടെ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിക്കുന്നത് ഊര്‍ജിതമാക്കി. മുതുമല ആന ക്യാമ്പിലെ താപ്പാനകളായ മുതുമല, ബൊമ്മന്‍ എന്നിവയെ പന്തല്ലൂരിലത്തെിച്ചാണ് ചേരമ്പാടി റെയ്ഞ്ച് ഓഫിസര്‍ ഗണേശന്‍െറ നേതൃത്വത്തിലുള്ള വനപാലകര്‍ ആനകളെ വിരട്ടിയോടിക്കുന്നത്. ഗൂഡല്ലൂര്‍ ഡി.എഫ്.ഒ തേജസ്വിയും പന്തല്ലൂരില്‍ ക്യാമ്പ്ചെയ്യുന്നുണ്ട്. ഇതിനിടെ ഗ്രാമങ്ങളില്‍നിന്ന് മാറാതെ നില്‍ക്കുന്ന മോഴയാനയെ വിരട്ടി വനപാലകര്‍ കുഴങ്ങി. ആരെയും ശല്യംചെയ്യുന്നില്ളെങ്കിലും പ്രധാന റോഡിലും ജനവാസ സ്ഥലങ്ങളിലുമാണ് മോഴയാനയുടെ വിഹാരം. ദൂരേക്ക് ഓടിച്ചാലും ആന വീണ്ടും ഗ്രാമങ്ങളിലേക്കുതന്നെ വരുന്നത് തലവേദനയായിരിക്കുകയാണ്. അതേസമയം, കൊലയാളിയായ ഒറ്റയാനെ ഇതുവരെ കണ്ടത്തൊന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ചേരമ്പാടിക്കടുത്ത് ഒരു യുവാവിനെ കാട്ടാന കൊന്നതിനത്തെുടര്‍ന്ന് റോഡ് ഉപരോധമുള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.