കല്‍പറ്റ: ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘നമസ്തെ വയനാട്’ പദ്ധതി തുടങ്ങി. പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ വികസനത്തിനുമുതകുന്ന പദ്ധതികള്‍ക്ക് മുന്‍ഗണനനല്‍കണമെന്ന് അവര്‍ പറഞ്ഞു. നൂതനാശയങ്ങള്‍ക്ക് മുന്‍ഗണനനല്‍കി നാടിന്‍െറ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ജില്ലയുടെ പാരിസ്ഥിതികവും സാമൂഹികവുമായ സവിശേഷതകള്‍ നിലനിര്‍ത്തുന്നതിനും ഉല്‍പാദനമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഇത്തരം പരിപാടിയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീര വികസന, വനിത, പട്ടികവര്‍ഗ-പട്ടികജാതി ക്ഷേമം, ചെറുകിട വ്യവസായം, ടൂറിസം, ശുചിത്വം, സാമൂഹിക സുരക്ഷിതത്വം, ഐ.ടി തുടങ്ങിയ വിവിധ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നമസ്തെ വയനാട് പദ്ധതി ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലക്ഷ്യമറിയാതെ പദ്ധതി നിര്‍വഹിക്കുമ്പോള്‍ സംഭവിക്കുന്ന പാകപ്പിഴകള്‍ ഒഴിവാക്കി ദിശാബോധത്തോടെയും കൃത്യതയോടെയും പ്രവൃത്തികള്‍ നടപ്പാക്കുകയാണ് നമസ്തെ വയനാടിന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തിലാണ് പദ്ധതികളുടെ നിര്‍വഹണം നടപ്പാക്കേണ്ടത്. ജില്ലയില്‍ ലഭ്യമാകുന്ന പ്രകൃതിദത്തമായ തനത് ഉല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നമാക്കി ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യാന്‍ കഴിയണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ജില്ലാ-ഗ്രാമപഞ്ചായത്ത് തലത്തില്‍ ശക്തമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സാധിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. ടൂറിസം, കാര്‍ഷിക, ക്ഷീര, മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കെ.എം.എം.എല്‍ ചെയര്‍മാന്‍ കരീം, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, കില അസോസിയേറ്റ് ഡയറക്ടര്‍ ജെ.ബി. രാജന്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ കെ.എല്‍. പൗലോസ്, എന്‍.കെ. റഷീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.