സുല്‍ത്താന്‍ബത്തേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്‍റും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. വാസുദേവന്‍ അറിയിച്ചു. അന്ന് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അവധിയായിരിക്കും. കെട്ടിട ഉടമകളും വാടകക്കാരും സംയുക്തമായി അംഗീകരിച്ച വാടക കുടിയാന്‍ നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുക, വാണിജ്യ നികുതി കമീഷണറുടെ പീഡന നടപടി അവസാനിപ്പിക്കുക, തൊഴില്‍ മേഖലയായ വ്യാപാരരംഗത്ത് പൊലീസിനെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത കട പരിശോധന അവസാനിപ്പിക്കുക, നികുതി, രജിസ്ട്രേഷന്‍, ലൈസന്‍സ് സംബന്ധമായ കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരപ്രഖ്യാപനം. വാഗ്ദാനം പാലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയാറായിട്ടില്ല. കെട്ടിട ഉടമകള്‍ക്കും വാടകക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കും ഒരുപോലെ സഹായകമാകുന്ന വാടക കുടിയാന്‍ നിയമം നാലരവര്‍ഷമായി സര്‍ക്കാര്‍ ഫ്രീസറില്‍വെച്ചിരിക്കുകയാണ്. ഇതുമൂലം വ്യാപാര മേഖല കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കേരളത്തിലെ അയ്യായിരത്തോളം വ്യാപാരികള്‍ക്ക് അന്യായമായി നോട്ടീസ് നല്‍കിക്കൊണ്ട് വാണിജ്യ നികുതി കമീഷണര്‍ നടത്തുന്ന പീഡന നടപടികള്‍ അംഗീകരിക്കാനാവില്ല. നിസ്സാരമായ പിഴവുകളുടെ പേരില്‍ വന്‍ പിഴ ഈടാക്കി വ്യാപാര സമൂഹത്തെ ഇല്ലാതാക്കാനുള്ള ക്രൂരമായ നടപടികളാണ് സര്‍ക്കാറിന്‍െറ ഒത്താശയോടെ കമീഷണര്‍ നടപ്പാക്കുന്നത്. ഇത് വ്യാപാരസമൂഹം അംഗീകരിക്കില്ളെന്ന് വാസുദേവന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.