കല്‍പറ്റ: ഇന്ത്യയുടെ അടിസ്ഥാനം ബഹുസ്വരതയാണെന്നും അതില്ളെങ്കില്‍ രാജ്യത്തിന്‍െറ കെട്ടുറപ്പു തകരുമെന്നും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ ചരിത്രം വളച്ചൊടിക്കാന്‍ ബി.ജെ.പിയും നരേന്ദ്ര മോദി സര്‍ക്കാറുമൊക്കെ പരിശ്രമിക്കുന്ന കാലത്ത് യാഥാര്‍ഥ ചരിത്രം പഠിക്കാന്‍ യുവതലമുറ തയാറാകണം. എത്രയോ കാലം മുമ്പുള്ള നമ്മുടെ ചരിത്രംപോലും ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. രണ്ടു ദിവസമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന മുസ്ലിം യൂത്ത്ലീഗ് ജില്ലാ സമ്മേളനത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്ത് വേണ്ടത്. ഇവിടെ ഏകത്വം മാത്രം നടക്കില്ല. എന്നാല്‍, പുതിയ വെല്ലുവിളികളാണ് രാജ്യത്തിന് മുന്നിലുള്ളത്. നിഷ്പക്ഷതയില്ലാത്ത സര്‍ക്കാറാണെങ്കില്‍ ആരെ വേണമെങ്കിലും എന്തു കുറ്റം ചുമത്തിയും അവര്‍ക്കെന്തും ചെയ്യാം. അവരുടെ കൈയില്‍ അധികാരമുണ്ട്, പട്ടാളമുണ്ട്, പൊലീസുണ്ട്. മുഴുവന്‍ പട്ടാളവും പൊലീസും എതിരാകുമ്പോഴുള്ള അവസ്ഥ നമ്മുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ കാലത്ത് അഭിമുഖീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ അങ്ങനെയൊരു സമീപനം വരില്ല. ഒരുപക്ഷേ, ഇടതുപക്ഷമാണെങ്കിലും വരില്ല. വര്‍ഗീയതയും വിഭാഗീയതും മുഖ്യമാവുമ്പോള്‍ ന്യായത്തിനും നീതിക്കുമൊന്നും സ്ഥാനമുണ്ടാവില്ല. ഉത്തരേന്ത്യയില്‍ അതാണ് സംഭവിക്കുന്നത്. അധ$സ്ഥിതന്‍ ചത്ത പശുവിന്‍െറ തോലൂരിയാല്‍ കുഴപ്പം. അതവന്‍െറ ജോലിയാണ്. ആ ജോലി അവന്‍ ചെയ്യാതിരുന്നാലും കുഴപ്പം. രണ്ടായാലും അടി ഉറപ്പാണ്. മതവും മതവിശ്വാസവും വേണം. ഒപ്പം ഇതര മതസ്ഥരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും വേണം. മതവിശ്വാസം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഞങ്ങള്‍ക്ക് പണ്ടേ മനസ്സിലായിരുന്നു. സി.പി.എമ്മിനൊക്കെ ഇപ്പോഴാണത് മനസ്സിലാകുന്നത്. ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കാന്‍ പലപല വേഷത്തില്‍ തീവ്രവാദക്കാര്‍ വന്നിട്ടുണ്ട്. ഒന്നിനെയും വളരാന്‍ മുസ്ലിം ലീഗ് അനുവദിച്ചിട്ടില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷക്കാരുടെ മുതുകില്‍ വളവുണ്ട്. അത് അക്രമരാഷ്ട്രീയത്തിന്‍േറതാണ്. പണ്ടു പഠിപ്പിച്ചതൊക്കെ പുറത്തുവരുകയാണ്. വേണ്ടാന്നു തോന്നീട്ടും നിര്‍ത്താന്‍ പറ്റുന്നില്ല. ഇത് ഭരണത്തിന്‍െറ നിറംകെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്‍റ് യഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. പി.പി.എ കരീം, കെ.കെ. അഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.എം. ഷബീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. യഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. കെ.എ. മുജീബ്, പി.കെ. അസ്മത്ത്, റിയാസ് കല്ലുവയല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘ഫാഷിസം-ന്യൂനപക്ഷം’ എന്ന വിഷയത്തില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയും സ്ത്രീപക്ഷ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഹരിത സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്ലിയയും ക്ളാസെടുത്തു. ആയിരത്തോളം പ്രതിനിധികളില്‍ 200 പേര്‍ വനിതകളായിരുന്നു. ഇതാദ്യമായാണ് യൂത്ത്ലീഗ് സമ്മേളനത്തില്‍ വനിതകള്‍ ഒൗദ്യോഗിക പ്രതിനിധികളാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.