പുല്‍പള്ളി: കബനി ജലപദ്ധതിയില്‍നിന്ന് ലഭിക്കുന്നത് ശുദ്ധീകരിക്കാത്ത ജലം. കബനിഗിരിയിലെ ജലശുദ്ധീകരണ പ്ളാന്‍റില്‍ വെള്ളം ശുദ്ധീകരിക്കാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആലം ഉപയോഗിച്ച് ശുദ്ധീകരിച്ചാലേ വെള്ളം ശുദ്ധജലമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ കബനി പുഴയില്‍നിന്നുമുള്ള വെള്ളം പ്ളാന്‍റ് വഴി നേരെ ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യുകയാണ്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ള ആവശ്യത്തിന് ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജലമാണിത്. പുല്‍പള്ളി ടൗണിലടക്കമുള്ള ഹോട്ടലുകളിലടക്കം ഈ വെള്ളം ഉപയോഗിച്ചുവരുന്നുണ്ട്. കബനി പുഴയിലൂടെ ഒട്ടേറെ മാലിന്യങ്ങള്‍ ഒഴുകിനടക്കുന്നുണ്ട്. പുഴയില്‍ നീരൊഴുക്കും കുറവാണിപ്പോള്‍. ആളുകളെ രോഗാതുരരാക്കുന്ന തരത്തിലുള്ള ജല വിതരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.