ക്ഷീരമികവിന്‍െറ ചുരത്തിനുമുകളില്‍ റഷീദ്

കല്‍പറ്റ: ചുരംകയറിയത്തെിയ അര്‍പ്പണബോധത്തിന് അവാര്‍ഡിന്‍െറ തിളക്കം. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ കോഴിക്കോട് ഫാറൂഖ് കോളജ് നിവാസി ടി. അബ്ദുറഷീദാണ് വയനാടിനെ കര്‍മമണ്ഡലമാക്കി നേട്ടം കൊയ്തത്. ക്ഷീരോല്‍പാദനരംഗത്ത് കഠിനാധ്വാനത്തിന്‍െറ വഴികളില്‍ സഞ്ചരിച്ച റഷീദ്, കല്‍പറ്റ വെള്ളാരംകുന്ന് ചുണ്ടപ്പാടിയിലെ ‘ടി ഫൈവ്’ ഇന്‍റഗ്രേറ്റഡ് ഫാമില്‍നിന്ന് പ്രതിദിനം അളക്കുന്നത് 480 ലിറ്റര്‍ പാലാണ്. മൂന്നുവര്‍ഷം മുമ്പ് മൂന്നു പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് ജഴ്സി, എച്ച്.എഫ് ഇനങ്ങളിലെ 40 പശുക്കളുണ്ട്. രണ്ടു സുഹൃത്തുക്കളുടെ സാമ്പത്തിക സഹകരണത്തോടെ സൊസൈറ്റിക്ക് തുടക്കമിട്ട റഷീദ് ബംഗളൂരുവില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്. തുടര്‍ന്ന് മുഴുവന്‍ സമയവും ഫാമിന്‍െറ പ്രവര്‍ത്തനങ്ങളുമായി വയനാട്ടില്‍ തങ്ങുകയായിരുന്നു. മണിപ്പൂരുകാരായ നാലു തൊഴിലാളികളാണ് റഷീദിന്‍െറ സഹായികളായുള്ളത്. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷനുള്ള അവാര്‍ഡ് നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞ റഷീദ് ഈ മേഖലയില്‍ മുന്നോട്ടുപോകാനുള്ള തന്‍െറ ശ്രമങ്ങള്‍ക്ക് അത് പ്രചോദനമാകുമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാറിന്‍െറ കൂടുതല്‍ പിന്തുണ വേണമെന്ന അഭിപ്രായക്കാരനാണ് റഷീദ്. കര്‍ഷകന് ആനുകൂല്യമൊന്നും നല്‍കാത്ത അധികൃതര്‍ ലൈസന്‍സ് പുതുക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഫീസായുമൊക്കെ വലിയ തുക ഈടാക്കുകയും ചെയ്യുന്നു. വെറ്ററിനറി കോളജുകള്‍ കര്‍ഷകരോട് അടുത്തുനിന്ന് അവര്‍ക്ക് കൂടുതല്‍ സഹായകമായി വര്‍ത്തിക്കണമെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.