തോട്ടം മേഖലയിലെ ട്രേഡ് യൂനിയന്‍ ഐക്യം തകരുന്നു

മേപ്പാടി: തോട്ടം മേഖലയിലെ സംയുക്ത ട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സില്‍ ശിഥിലീകരണത്തിന്‍െറ പാതയില്‍. 2015ല്‍ നടന്ന തോട്ടം തൊഴിലാളികളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സമരം, വയനാട്ടില്‍ നടന്ന സി.ഐ.ടി.യു ബോണസ് സമരം എന്നിവയാണ് ഐക്യതകര്‍ച്ചക്കിടയാക്കിയത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, പി.എല്‍.സി എന്നിവരായിരുന്നു സംയുക്ത ആക്ഷന്‍ കൗണ്‍സിലിലുണ്ടായിരുന്നത്. എച്ച്.എം.എല്‍ കമ്പനിയില്‍ സി.ഐ.ടി.യു തനിയെ നടത്തിയ ബോണസ് സമരകാലത്ത്, അതിനെ എതിര്‍ത്തിരുന്ന സി.ഐ.ടി.യു ഒഴികെയുള്ള എല്ലാ യൂനിയനുകളും സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ എന്ന നിലയില്‍ തുടര്‍ന്നു. ബി.എം.എസ് കൂടി ഇതിനോട് സഹകരിക്കുകയും ചെയ്തു. സി.ഐ.ടി.യു കൗണ്‍സില്‍ വിട്ട സ്ഥിതിയായെങ്കിലും എ.ഐ.ടി.യു.സി അതില്‍ തുടര്‍ന്നു. സി.ഐ.ടി.യുവിന്‍െറ ബോണസ് സമരരീതിയെ അവര്‍ തുറന്നെതിര്‍ക്കുകയും ചെയ്തു. തോട്ടം തൊഴിലാളികളുടെ സേവന വേതന കരാര്‍ സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ എകപക്ഷീയമായി നോട്ടിഫിക്കേഷനിറക്കുകയും എച്ച്.എം.എല്‍ ബോണസ് പ്രശ്നം നിര്‍ബന്ധിത കോടതി തീര്‍പ്പിന് (അഡ്ജുഡിക്കേഷന്) വിടുകയും ചെയ്ത സ്ഥിതിയുണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്, അസംബ്ളി തെരഞ്ഞെടുപ്പുകളും വന്നു. അസംബ്ളി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തിലത്തെുകയും ചെയ്തു. മുന്‍ സര്‍ക്കാറിന്‍െറ കാലത്തുതന്നെ ബോണസ് വിഷയത്തില്‍ ഏകപക്ഷീയമായി നോട്ടിഫിക്കേഷന്‍ ഇറക്കിയതിനെ വിമര്‍ശിച്ച് എ.ഐ.ടി.യു.സി രംഗത്ത് വരുകയുണ്ടായി. ഇതോടെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകള്‍ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ വിട്ട നിലയിലായി. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ഭരണ പ്രതിപക്ഷ യൂനിയനുകള്‍ എന്ന വേര്‍തിരിവ് പ്രകടമായിരിക്കുകയാണ്. ഇത് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്‍െറ ശിഥിലീകരണത്തിന് വഴിതെളിച്ചു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 301 രൂപയാക്കി വര്‍ധിപ്പിച്ചതിന്‍െറ ‘ക്രെഡിറ്റ്’ തങ്ങള്‍ക്കാണെന്ന നിലയില്‍ യു.ഡി.എഫ് അനുകൂല സംഘടനകള്‍ പ്രചാരണം നടത്തുകയുമുണ്ടായി. ഇതോടെ സംയുക്ത ആക്ഷന്‍ കൗണ്‍സിലില്‍ യു.ഡി.എഫ് അനുകൂല സംഘടനകള്‍ മാത്രമായി എന്നുപറയാം. ബി.എം.എസ് കൂടി ഇപ്പോള്‍ അതുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. അതോടെ ട്രേഡ് യൂനിയന്‍ ഐക്യവേദി എന്ന പേരുമാറ്റവും സംഭവിച്ചിരിക്കുകയാണിപ്പോള്‍. ട്രേഡ് യൂനിയന്‍ ഐക്യവേദിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 11ന് തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പാടിയില്‍ അവര്‍ സായാഹ്ന ധര്‍ണ നടത്തുകയും ചെയ്തു. ഭരണത്തിലത്തെിയപ്പോള്‍ ട്രേഡ് യൂനിയന്‍ ഐക്യം ഇടത് യൂനിയനുകള്‍ ഉപേക്ഷിച്ചു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. ഇതോടെ ശിഥിലീകരണം ഏതാണ്ട് പൂര്‍ത്തിയായ നിലയിലായിട്ടുമുണ്ട്. ഇടതു യൂനിയനുകള്‍ ഇല്ളെങ്കിലും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് തങ്ങള്‍ മുന്നോട്ടുപോകുമെന്നും അവര്‍ അവകാശപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.