പ്രകടനത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ല് തകര്‍ന്നു; സംഭവം ഒതുക്കിത്തീര്‍ത്തു

മാനന്തവാടി: ഡ്രൈവറെ തല്ലിയതില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ല് തകര്‍ന്ന സംഭവം കോര്‍പറേഷന് നഷ്ടമുണ്ടാക്കി ഒതുക്കി തീര്‍ത്തതായി ആരോപണം. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മാനന്തവാടി നഗരത്തിലായിരുന്നു സംഭവം. കരിമ്പില്‍ റൂട്ടില്‍ ഓടുന്ന ആര്‍.എ.കെ 158ാം നമ്പര്‍ ബസിന്‍െറ പുറകിലത്തെ ചില്ലാണ് തകര്‍ന്നത്. ഇതുമൂലം ബസിന്‍െറ രണ്ട് ട്രിപ് കട്ടായി. ഇതുവഴി നാലായിരത്തോളം രൂപയാണ് കോര്‍പറേഷന് നഷ്ടമുണ്ടായത്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥര്‍പോലും അറിയാതെ ഒരു പ്രമുഖ യൂനിയന്‍ നേതാവ് ഇടപെട്ട് 500 രൂപക്ക് പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു. അതേസമയം, സംഭവം വൈകിയാണ് ശ്രദ്ധയില്‍പെട്ടതെന്നും നിസ്സാര പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാറുണ്ടെന്നും ഈ പ്രശ്നവും അത്തരത്തില്‍ തീര്‍ത്തതാണെന്നും എ.ടി.ഒ പറഞ്ഞു. സംഭവം ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെട്ടതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.