അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി

മാനന്തവാടി: കാറും ബസും കൂട്ടിയിടിച്ച് മരിച്ച അമ്മക്കും മകനും നാടിന്‍െറ അന്ത്യാഞ്ജലി. ദ്വാരകയില്‍ നടന്ന അപകടത്തില്‍ തരുവണ നടക്കല്‍ റാത്തപ്പളളി മേരി പോള്‍, മകന്‍ സിറിള്‍ പോള്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെ പോസ്റ്റമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം വീട്ടിലത്തെി അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചക്ക് 12 ഓടെ വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന പുതിയിടം ചാവറ കുര്യക്കോസ് ദേവാലയത്തില്‍ എത്തിച്ചു. മാനന്തവാടി രൂപത വികാരി മാത്യു മാടപ്പള്ളിക്കുന്നേല്‍, ഫാ. ജോസ് കൊച്ചറക്കല്‍, ഫാ. സിബിച്ചന്‍ ചേലക്കാപ്പളളി, എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേഴ്സി എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 12.30 ഓടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. അപകടത്തില്‍ പരിക്കേറ്റ മേരിയുടെ ഭര്‍ത്താവ് പോളിനെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിറിളിന്‍െറ മകന്‍ ഡോണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.