കല്‍പറ്റ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ സിറ്റിങ്ങില്‍ ഹാജരാകാതിരുന്ന വയനാട് ഡി.എഫ്.ഒ, പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാന്‍ കമീഷന്‍ ഉത്തരവിട്ടു. സുഗന്ധഗിരി എഫ്.ആര്‍.സി കമ്മിറ്റിയുടെ കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഡി.എഫ്.ഒ സിറ്റിങ്ങില്‍ ഹാജരായിരുന്നില്ല. പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സ്ഥലം വിട്ടുനല്‍കിയ ആദിവാസികളായ തദ്ദേശവാസികള്‍ക്ക് ജോലിനല്‍കാമെന്ന കരാര്‍ പാലിച്ചില്ളെന്നുകാണിച്ച് നല്‍കിയ കേസില്‍ രജിസ്ട്രാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വകുപ്പുതലത്തില്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്. കമീഷന്‍ പരിഗണിച്ച എട്ടു കേസുകളില്‍ ആറു കേസുകള്‍ തീര്‍പ്പാക്കി. സുഗന്ധഗിരിയിലെ 22 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമിക്ക് പട്ടയം ലഭിച്ചില്ളെന്ന പരാതിയത്തെുടര്‍ന്ന് കമീഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കമീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍, മെംബര്‍മാരായ ഏഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ്, അസി. രജിസ്ട്രാര്‍ വി.എ. സ്റ്റീഫന്‍, എ.ഡി.എം കെ.എം. രാജു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി. വാണിദാസ്, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പി. ഇബ്രാഹീം, എസ്.എം.എസ് ഡിവൈ.എസ്.പി കെ. അശോക് കുമാര്‍, സെക്ഷന്‍ ഓഫിസര്‍മാരായ സുധീര്‍ബാബു, പി.സി. ബാബു എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.