സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയില്‍ കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്പെഷല്‍ ഒ.പി ബഹിഷ്കരിച്ച് ജനറല്‍ ഒ.പി മാത്രം നടത്തിയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരത്തിന്‍െറ ഭാഗമായി ഡോക്ടര്‍മാര്‍ കൂട്ടമായി ആശുപത്രി വരാന്തയില്‍ ഇരുന്നാണ് രോഗികളെ പരിശോധിച്ചത്. ഇതോടെ ഓപറേഷന്‍ അടക്കമുള്ള പ്രവൃത്തികള്‍ നടന്നില്ല. 40 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 10 പേര്‍ മാത്രമാണുള്ളത്. ദിനംപ്രതി 1500 ഓളം രോഗികള്‍ ചികിത്സ തേടിയത്തെുന്നുണ്ട്. ഇവരെയെല്ലാം പരിശോധിക്കാന്‍ നിലവില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെക്കൊണ്ട് സാധിക്കുന്നില്ല. നിരവധി രോഗികള്‍ കാത്തുനില്‍ക്കുന്നതിനാല്‍ പലപ്പോഴും കൃത്യമായി പരിശോധന നടത്തുന്നതിനും സാധിക്കാതെ വരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഉടന്‍ നിയമിക്കാമെന്ന് അധികൃതര്‍ പല തവണ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതത്തേുടര്‍ന്നാണ് സമരം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് കെ.ജി.എം.ഒ ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.