മാനന്തവാടി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ പീടികമുറികളാക്കി കൈയേറ്റം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതായി സൂചന. സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വയനാട് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെിയത്. നഗരത്തിലെ കെട്ടിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പാര്‍ക്കിങ് ഏരിയകള്‍ കൈയേറി കച്ചവട സാധനങ്ങള്‍ വെച്ചിരിക്കുന്നതായി അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്ളാനില്‍ പാര്‍ക്കിങ് ഏരിയയായി രേഖപ്പെടുത്തി അനുമതി വാങ്ങുകയും പിന്നീട് ഈ ഭാഗങ്ങള്‍ കടകളാക്കി മാറ്റുകയും ചെയ്യുകയാണ് രീതി. അതുകൊണ്ടുതന്നെ, മാനന്തവാടി നഗരത്തില്‍ ഗതാഗത കുരുക്കും പതിവാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ കഴിയാത്തത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെതിരെ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി മര്‍ക്കോസ്, സി.ഐ ജസ്റ്റിന്‍ അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.