സുല്‍ത്താന്‍ ബത്തേരി: നീരൊഴുക്കിന്‍െറ ഗതിമാറ്റി വഴി വെട്ടുന്നതായി പരാതി. നമ്പിക്കൊല്ലി കരിയന്‍ നായ്ക്ക കോളനിക്ക് സമീപത്തുള്ള തോടാണ് മണ്ണിട്ട് നികത്തി വെള്ളം തിരിച്ചുവിട്ട് വഴി നിര്‍മിക്കുന്നത്. കോളനിയിലേക്കും സമീപത്തെ പാടശേഖരത്തിലേക്കുമായാണ് വഴിവെട്ടുന്നത്. മുമ്പ് ഇതേ തോടിന്‍െറ ഒരു വശത്തുകൂടിയാണ് നടവഴിയുണ്ടായിരുന്നത്. ഈ വഴി മാറ്റി തോട് നികത്തി മറുവശത്തുകൂടിയാണ് പുതിയ വഴി വെട്ടുന്നത്. തോട് മണ്ണിട്ട് മൂടിയശേഷം വെള്ളം ഒഴുകിപ്പോകുന്നതിന് ചാല്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. ആദ്യമുണ്ടായിരുന്ന റോഡ് വീതി കൂട്ടുന്നതിനായിരുന്നു തുടക്കത്തില്‍ നീക്കം നടത്തിയത്. എന്നാല്‍, വഴി തുടങ്ങുന്നിടത്ത് വീതികൂട്ടുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ ഉടമ തയാറായില്ല. മാത്രമല്ല ഇതുവഴി റോഡ് നിര്‍മിച്ചാല്‍ കോളനിയോട് ചേര്‍ന്നുള്ള കാവ് പൊളിക്കേണ്ടതായും വരും. ഇതേതുടര്‍ന്നാണ് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തോടിന്‍െറ ഗതിതിരിച്ചുവിട്ട് വഴി വെട്ടുന്നത്. അതേസമയം, പുതിയ വഴി പൂര്‍ത്തിയായാല്‍ കോളനിയിലേക്ക് കടക്കുന്നതിന് കലുങ്ക് നിര്‍മിക്കേണ്ടതായി വരും. റോഡ് വെട്ടുന്നതിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ രംഗത്തത്തെി. പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിനും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.