വൈത്തിരി: ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമാകുന്നു. ആദിവാസി കോളനികളിലേക്കുള്ള പല റോഡുകളും വര്‍ഷങ്ങളായി ടാറിങ് പോലും നടത്താത്ത അവസ്ഥയിലാണ്. മഴക്കാലത്ത് ചളിയും പായലും നിറഞ്ഞ ഗ്രാമീണ റോഡുകളിലെ സഞ്ചാരം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. ഉള്‍പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ എത്തിപ്പെടുക പ്രയാസകരമായതിനാല്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ശ്രമകരമായി മാറി. വൈത്തിരി താലൂക്കിലെ പൊഴുതന പഞ്ചായത്തില്‍ ഇടിയംവയല്‍ ഇ.എം.എസ് കോളനി, കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ പടവുരം കോളനി, തരിയോട് പഞ്ചായത്തിലെ അതിരത്ത് കോളനി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം കോളനി, കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്ന് കോളനി, വെങ്ങപ്പള്ളി പഞ്ചായത്തിലെ മെലത്തൂര്‍ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊതുവായി സഞ്ചാരിക്കാന്‍ റോഡ് ഇല്ലാത്തതിനാല്‍ കോളനിക്കാര്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. വിദ്യാര്‍ഥികളടക്കം ദിനംപ്രതി നൂറുകണക്കിന് പേര്‍ സഞ്ചരിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ല. റോഡ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ട്രൈബല്‍ വകുപ്പും ത്രിതല പഞ്ചായത്തും എം.പി, എ.എല്‍.എമാരും അടക്കം ലക്ഷങ്ങള്‍ അനുവദിച്ചതായി കൊട്ടിഘോഷിക്കുമ്പോഴും ഗ്രാമീണ ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.