ആശുപത്രി സംരക്ഷണത്തിന് എച്ച്.എം.സി പങ്ക് നിര്‍ണായകം

മാനന്തവാടി: കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ നടത്തിപ്പിനും പുരോഗതിക്കും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ പങ്ക് നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. വയനാട് ജില്ലാ ആശുപത്രിയെയും അത്യാധുനിക ആശുപത്രിയാക്കി മാറ്റും. കാലതാമസമില്ലാതെ ഇതിന്‍െറ നടപടിയാരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ആശുപത്രി വികസനം സാധ്യമാക്കാനാണ് ലക്ഷ്യം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലത്തെിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള പരിമിതികളെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, എ.ഡി.എം കെ.എം. രാജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ആശുപത്രി സൂപ്രണ്ട് ഡോ. കെ. രവിപ്രസാദ്, ഡോ. ടി.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.