ഇസ്രായേല്‍ വിസ: പണം വാങ്ങി വഞ്ചിച്ചെന്ന് യുവതി

കല്‍പറ്റ: ഇസ്രായേലില്‍ ജോലിക്ക് വിസ ശരിയാക്കാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരികെ നല്‍കാതെ വഞ്ചിച്ചതായി യുവതി. പുല്‍പള്ളി സായി ജോബ് കണ്‍സല്‍ട്ടന്‍സി ഉടമ പി.എസ്. വിനോദിനെതിരെയാണ് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി പുല്‍പള്ളി സ്വദേശിനി ഷൈലജ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തിയത്. ആറുലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കിയില്ളെന്നും സ്ഥാപനത്തിലെ ജോലിക്കാരിയായിരിക്കെ 2014ലാണ് സഹോദരന്‍െറ ഭൂമി പണയപ്പെടുത്തി വിസക്കുവേണ്ടി പണം നല്‍കിയതെന്നും ഇവര്‍ പറയുന്നു. മുദ്രപത്രത്തില്‍ മൂന്നുമുതല്‍ ആറുമാസം വരെ സമയപരിധിക്കുള്ളില്‍ വിസ ലഭ്യമാക്കുമെന്ന് കരാര്‍ എഴുതിയിട്ടുണ്ട്. ഏപ്രിലില്‍ പുല്‍പള്ളി സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായും ആഗസ്റ്റ് നാലിന് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഇതു സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്തതായും അവര്‍ പറഞ്ഞു. ഭര്‍ത്താവ് ഷാജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, പരാതി വ്യാജമാണെന്ന് സായി ജോബ്സ് ഉടമ പി.എസ്. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടു നിര്‍മിക്കുന്ന സമയത്ത് പലപ്പോഴായി ഇവരില്‍നിന്ന് വായ്പ വാങ്ങിയിട്ടുണ്ട്. ആ തുക പലപ്പോഴായി ഷൈലജയുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയിട്ടുണ്ട്. ആറുശതമാനം പലിശയടക്കമാണ് നല്‍കിയത്. എന്നാല്‍, വീണ്ടും പണം നല്‍കിയില്ളെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിനോദ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.