കശ്മീര്‍ ജനതക്കുനേരെ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണം അപലപനീയം –നാം തമിഴര്‍ കക്ഷി

ഗൂഡല്ലൂര്‍: കശ്മീര്‍ ജനതക്കുനേരെ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തെ നാം തമിഴര്‍ കക്ഷി ഗൂഡല്ലൂര്‍ താലൂക്ക് കമ്മിറ്റി അപലപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗൂഡല്ലൂര്‍ ബസ് ഗാരേജിനുമുന്നില്‍ നടത്തിയ ധര്‍ണയിലാണ് കശ്മീര്‍ താഴ്വരയിലെ അക്രമത്തെ അപലപിച്ചത്. താലൂക്ക് യുവജന വിഭാഗം സെക്രട്ടറി ശെന്തമിഴന്‍ ഹിന്ദുബാലന്‍ അധ്യക്ഷതവഹിച്ചു. ഗൂഡല്ലൂര്‍ നഗരത്തില്‍ പുതിയ കടകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ അമിത തുക ഈടാക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ നിസ്സാരവത്കരിക്കുന്ന വനംവകുപ്പിന്‍െറയും പൊലീസിന്‍െറയും നടപടിയെയും അപലപിച്ചു. കേദീശ്വരന്‍, എസ്. കാര്‍മേഘം, പൊന്‍ മോഹനദാസ്, ജോര്‍ജ്, ഇളംങ്കോവന്‍, നേരു, ബാലസുബ്രഹ്മണി ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.