മാനന്തവാടി: ജലനിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ളം, കക്കൂസ് എന്നിവയുടെ ഫണ്ട് വിതരണം കാര്യക്ഷമമാക്കാത്തതിനെതിരെ ആഗസ്റ്റ് ആറിന് രാവിലെ 10ന് എടവക ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സി.പി.എം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലനിധിയുടെ ഭാഗമായി കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ മൂന്നു വര്‍ഷം മുമ്പാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്. വയനാട് സോഷ്യല്‍ സര്‍വിസസ് സൊസൈറ്റിയാണ് നിര്‍വഹണ ഏജന്‍സി. ചെറുതും വലതുമായ 14 കുടിവെള്ള പദ്ധതികളാണ് ഏറ്റെടുത്തത്. പദ്ധതി ആരംഭിച്ച് നാലുവര്‍ഷം തികയാറായിട്ടും മുഴുവന്‍ പദ്ധതികളും കമീഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ നടത്തിപ്പില്‍ അഴിമതിയും കാര്യക്ഷമതയില്ലായ്മയും ലോക്കല്‍ ഫണ്ട് ഓഡിറ്റ് സംഘം കണ്ടത്തെുകയും കടുത്ത വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. 14 പദ്ധതികളിലെ 604 ഗുണഭോക്താക്കളുള്ള എള്ളുമന്ദം പദ്ധതി ഇനിയും കമീഷന്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കല്ളോടി പദ്ധതിയും അവതാളത്തിലാണ്. ഇതിന് പുറമെയാണ് കക്കൂസ് നിര്‍മാണ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ കാണിക്കുന്ന അലംഭാവം. ശുചിത്വമിഷന്‍ നിശ്ചയിച്ച റിസോഴ്സ് പേഴ്സന്‍ വിശദപരിശോധന നടത്തി തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ എഗ്രിമെന്‍റ് വെച്ച് പണി പൂര്‍ത്തീകരിച്ചിട്ടും പല പല ന്യായങ്ങള്‍ പറഞ്ഞ് ഗുണഭോക്താക്കളെ ജലനിധി ഓഫിസിലും പഞ്ചായത്തിലും ദിവസങ്ങളോളം നടത്തി ബുദ്ധിമുട്ടിക്കുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.ആര്‍. ജയപ്രകാശ്, മനു ജി. കഴിവേലി, നജീബ് മണ്ണാര്‍, പി.ആര്‍. വെള്ളന്‍, ഷീല കമലാസനന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.