ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് തദ്ദേശീയരായ സ്ഥാനാര്‍ഥിയെ പരിഗണിക്കാതെ മണ്ഡലത്തിനോട് കാര്യമായ ബന്ധമില്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ എ.ഡി.എം.കെക്കുള്ളില്‍തന്നെ അതൃപ്തി ഉയരുന്നു. നീലഗിരി ജില്ലാ എ.ഡി.എം.കെ മുന്‍ ജില്ലാ സെക്രട്ടറിയും താഡ്കോ ചെയര്‍മാനുമായ എസ്.കലൈശെല്‍വനെയാണ് ഇത്തവണ സംവരണമണ്ഡലമായ ഗൂഡല്ലൂരില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറികൂടിയായ മുഖ്യമന്ത്രി ജയലളിത തെരഞ്ഞെടുത്തത്. താഡ്കോ ചെയര്‍മാനെന്ന നിലയില്‍പോലും ഇദ്ദേഹത്തെ ഗൂഡല്ലൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ കാര്യമായ പരിചയമില്ല. ഏതെങ്കിലും പൊതുയോഗത്തിലോ ഒൗദ്യോഗിക പരിപാടികളിലോ പങ്കെടുക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് അദ്ദേഹത്തെ പൊതുവേദിയില്‍ കാണുന്നത്. ഇത്തരമൊരാള്‍ എം.എല്‍.എആയാല്‍ കാണാന്‍കൂടി കഴിയില്ളെന്നാണ് ജനങ്ങള്‍ക്കും പരാതിയുള്ളത്. നിലവിലെ പാര്‍ലമെന്‍റ് എം.പി സി.ഗോപാലകൃഷ്ണന്‍ സ്ഥലത്തുണ്ടോയെന്നുപോലും ജനങ്ങള്‍ക്കറിയില്ല. എം.പിയും തദ്ദേശീയനല്ളെന്നാണ് ഇതിനും കാരണം ചൂണ്ടിക്കാണിക്കുന്നത്. ഗൂഡല്ലൂര്‍ സീറ്റിലേക്ക് എ.ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയില്‍ പന്തല്ലൂര്‍ സ്വദേശി അഡ്വ.ജയശീലന്‍,ചേരങ്കോട് മുന്‍ ചെയര്‍മാന്‍ സൗന്ദരപാണ്ഡ്യന്‍, ഗൂഡല്ലൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ രാജാതങ്കവേല്‍ എന്നിവരുടെ പേരും കേട്ടിരുന്നു. എന്നാല്‍, മുഖാമുഖത്തിന് രാജാ തങ്കവേല്‍ ഒഴികെ മറ്റു രണ്ടുപേരെയും കലൈശെല്‍വനെയും ചെന്നൈയിലേക്ക് വിളിച്ചിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥി വിവരം പുറത്തായപ്പോള്‍ കലൈശെല്‍വനാണ് ഗൂഡല്ലൂര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. മറ്റു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥി ഗൂഡല്ലൂരിലെ സിറ്റിങ് എം.എല്‍.എയായ അഡ്വ. ദ്രാവിഡമണി തന്നെയായിരിക്കുമെന്നാണ് പൊതുവെ അഭ്യൂഹം. ഡി.എം.ഡി.കെ ജനക്ഷേമമുന്നണിയുടെ സ്ഥാനാര്‍ഥി വിവരവും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ഥി വിവരം പൂര്‍ണമായി അറിഞ്ഞാല്‍ മാത്രമേ നീലഗിരിയിലെ നിയമസഭാ മണ്ഡലങ്ങളായ ഗൂഡല്ലൂര്‍, ഊട്ടി, കൂനൂര്‍ മണ്ഡലങ്ങളിലെ ചിത്രം വ്യക്തമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.