മാനന്തവാടി: പുതിയ ദൂരവും വേഗവും ഉയരവും തേടി ജില്ലയിലെ കായികകൗമാരം ഇന്നുമുതല്‍ പോരിന്‍െറ ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുന്നു. മലമുകളിലെ പുത്തന്‍ താരോദയങ്ങളെ തേടിയുള്ള ഏഴാമത് റവന്യു കായികമേളക്ക് ശനിയാഴ്ച മാനന്തവാടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നായി 630 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഉപജില്ലകളില്‍നിന്നും സ്പോര്‍ട്സ് ഡിവിഷനില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് മാനന്തവാടി വി.എച്ച്.എസ്.എസിലെ ചെമ്മണ്‍ ട്രാക്കില്‍ മാറ്റുരക്കുന്നത്. മീറ്റിന്‍െറ മുന്നോടിയായി മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്നാരംഭിച്ച ദീപശിഖ സ്കൂള്‍ മൈതാനം വരെ പ്രയാണം നടത്തി. സബ് കലക്ടര്‍ ശീറാം സാംബശിവറാവുവില്‍നിന്ന് ദേശീയ ഹൈജംപ് താരം പ്രിന്‍സ് ജോണ്‍ ഏറ്റുവാങ്ങി. ദേശീയ, അന്തര്‍ദേശീയ താരങ്ങളായ കുഞ്ഞിമോള്‍, രാമന്‍, സജ്ന, മിന്നുമണി, ജെയ്സി തുടങ്ങിയവര്‍ ദീപശിഖ ഏറ്റുവാങ്ങി. നഗരസഭ കൗണ്‍സിലര്‍ റഷീദ് പടയന്‍, ജി.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 91ഓളം ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ദൂരെ നിന്നത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് താമസിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ദിവസങ്ങളിലായി മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് രാവിലെയും ഉച്ചക്കും രാത്രിയിലും ഭക്ഷണങ്ങള്‍ സൗജന്യമായി നല്‍കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 1000 പേര്‍ക്കുള്ള ഭക്ഷണമാണ് തയാറാക്കുക. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിരുന്നത്തെുന്നവരെ സഹായിക്കുന്നതിനും സ്കൂളിലെ എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികളുടെ സേവനവും മേളയിലുണ്ടാകും. കായികമേള ജനകീയവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന് ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഉച്ചക്ക് രണ്ടുമുതല്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 600 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡ്ല്‍സ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവിലിന്‍ ത്രോ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപ് തുടങ്ങി ഒമ്പതോളം മത്സരങ്ങളും നടക്കും. ഞായറാഴ്ച പത്തു മണിക്ക് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കണിയാമ്പറ്റ, മാനന്തവാടി, പയ്യമ്പള്ളി, നല്ലൂര്‍നാട്, കാട്ടിക്കുളം എന്നീ സ്കൂളുകളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് വിദ്യാര്‍ഥികള്‍ ഡിസ്പ്ളേ അവതരിപ്പിക്കും. കായികമേള പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ദേശീയതാരം എം.എസ്. വിപിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കായികമേളയുടെ ലോഗോ രൂപകല്‍പന ചെയ്ത എ. ജില്‍സിന് മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപ ശശി ഉപഹാരം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.