മേപ്പാടി: കരള്‍രോഗം ബാധിച്ച നിര്‍ധന തോട്ടം തൊഴിലാളി സഹായം തേടുന്നു. ചുളിക്ക എ.വി.ടി എസ്റ്റേറ്റില്‍ താമസക്കാരനായ പള്ളലത്ത് ഹാരിസാണ് കരള്‍ മാറ്റിവെക്കാന്‍ ശസ്ത്രക്രിയക്ക് കഴിവില്ലാതെ അവശനായി കഴിയുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ രോഗബാധിതനാണ്. എസ്റ്റേറ്റില്‍നിന്ന് സര്‍വിസ് വാങ്ങി ചികിത്സ നടത്തിയെങ്കില്‍ പ്രയോജനമുണ്ടായില്ല. ഭാര്യ ഫാത്തിമ വാതരോഗിയാണ്. കരള്‍ മാറ്റിവെച്ചാലേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്നാണ് ചികിത്സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇതിനുള്ള സംവിധാനങ്ങളില്ല. ഓപറേഷനും മറ്റു ചെലവുകള്‍ക്കുമായി 30 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ ഓപറേഷനുമാത്രം ചെലവാകും. പിന്നീട് ഓരോ മാസവും 20,000 രൂപയോളം മരുന്നുകള്‍ക്കും മറ്റു ചികിത്സകള്‍ക്കുമായി ചെലവുവരും. നാട്ടുകാര്‍ മുന്‍കൈയെടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദ് (ചെയര്‍), വാര്‍ഡ് മെംബര്‍ മുഹമ്മദ് യൂനുസ് (കണ്‍.) എന്നിവര്‍ ഭാരവാഹികളായി ഹാരിസ് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. എസ്.ബി.ഐ മേപ്പാടി ശാഖയില്‍ 35364858579 (IFSC SBIN 0010698) നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.