കല്‍പറ്റ: മകളുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒക്ടോബര്‍ 10ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ മകള്‍ നീതുവിന്‍െറ (20) മരണം സംബന്ധിച്ചാണ് പിതാവ് സുഗന്ധഗിരി വയല്‍കുന്ന് ചാമി ആരോപണമുന്നയിച്ചത്. വ്യക്തമായ തെളിവുകള്‍ പൊലീസിന് നല്‍കിയെങ്കിലും ഒരു നടപടിയുമെടുക്കാന്‍ തയാറായില്ല. നീതു ഉപയോഗിച്ചിരുന്ന ഫോണ്‍ മരണശേഷം വീട്ടില്‍നിന്നും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. തങ്ങള്‍ നീതുവിന് ഫോണ്‍ വാങ്ങി നല്‍കിയിട്ടില്ല. ഇത് വീടിനു സമീപത്തുള്ള യുവാവ് നല്‍കിയതായി സംശയിക്കുന്നു. നീതുവുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് നീതു ഇയാളുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി കണ്ടത്തെിയിരുന്നു. മരണം നടന്ന ദിവസവും നാലുതവണ ആ നമ്പറില്‍ നീതു വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഈ തെളിവുകളെല്ലാമുള്ള മൊബൈല്‍ ഫോണടക്കം പിതാവ് ചാമി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊടുക്കാന്‍ പോയ ചാമിയുടെ കൈയില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ നിര്‍ബന്ധപൂര്‍വം തിരിച്ചുകൊടുത്തുവിട്ടു. പിന്നീട് പരിശോധിച്ചപ്പോള്‍ ഒരു തെളിവുകളും ഫോണിലുണ്ടായിരുന്നില്ളെന്ന് ഇവര്‍ പറയുന്നു. പരാതിനല്‍കിയതിനുശേഷം കേസ് ഫയല്‍ ചെയ്യാന്‍പോലും പൊലീസ് തയാറായിട്ടില്ല. മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി വകുപ്പിനും പരാതിനല്‍കിയിരുന്നു. എന്നാല്‍, നടപടിയൊന്നും ഇതുവരെയുണ്ടായില്ല. സംഭവം സംബന്ധിച്ച് സൈഫുദ്ദീന്‍ എന്നയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. നടപടിവേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്തില്ളെങ്കില്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകും. ഇതിന്‍െറ മുന്നോടിയായി ഡിസംബര്‍ 28ന് രാവിലെ പത്തിന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. നീതുവിന്‍െറ അമ്മ പുഷ്പ, ബന്ധു സി. ബാബു, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.പി. രാമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.