ഒരു ഡോക്​ടർക്ക്​ 50 രോഗികൾ, പി.എച്ച്​.സിയിലേക്കും ടെലി മെഡിസിൻ

തിരുവനന്തപുരം: ഇളവുകളെ തുടർന്ന് സർക്കാർ ആശുപത്രികളിെല വർധിച്ച തിരക്കും ആൾക്കൂട്ടവും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ദിവസത്തിൽ ഒരു ഡോക്ടർ 50 രോഗികൾ എന്ന നിലയിൽ ചികിത്സാക്രമം പരിമിതപ്പെടുത്തണമെന്ന് വിദഗ്ധോപദേശം. വാഹനസൗകര്യങ്ങളും നിരത്തുകളുമെല്ലാം തുറന്നുകിട്ടിയതോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം മുമ്പത്തേക്കാൾ കുതിച്ചുയർന്നു. പ്രതിദിനം 200 രോഗികളെ വരെ പരിഗണിക്കേണ്ട സ്ഥിതിയിലാണ് ഡോക്ടർമാർ. പൊതുവിലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പോയിരുന്നവർ സർക്കാർ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. ഇൗ സാഹചര്യത്തിൽ അനിവാര്യമല്ലാത്ത രോഗികൾ ആശുപത്രിയിലെത്തുന്നത് പരിമിതപ്പെടുത്തിയുള്ള അടിയന്തര ഇടപെടലുകളാണ് സർക്കാറിന് മുന്നിൽ ആരോഗ്യരംഗത്തെ വിദഗ്ധരും ഡോക്ടർമാരും നിർദേശിക്കുന്നത്. കോവിഡ് മാർഗനിർദേശങ്ങളുള്ളതിനാൽ ഒരു രോഗിയെയും പരിശോധിച്ച ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് ഡോക്ടർമാർ അടുത്ത രോഗിയിലേക്ക് കടക്കുന്നത്. ടെലി കൺസൾേട്ടഷൻ സൗകര്യം പി.എച്ച്.സി തലത്തിലേക്ക് വരെ വ്യാപിപ്പിക്കുക എന്നതാണ് കെ.ജി.എം.ഒ.എ മുന്നോട്ടുവെക്കുന്ന നിർദേശം. ടെലി മെഡിസിൻ സമീപ കാലം വരെ നിയമവിരുദ്ധമായിരുന്നു. എന്നാൽ, ഇ-സഞ്ജീവനി സംരംഭത്തിലൂടെ കേന്ദ്രസർക്കാർ ഭാഗികമായി ടെലി കൺസൾേട്ടഷന് അനുമതി നൽകിയിട്ടുണ്ട്. ഇൗ സാധ്യതകൾ താഴേത്തട്ടിൽ വരെ വ്യാപിപ്പിക്കാനായാൽ ആശുപത്രികളിലെ തിരക്ക് കുറക്കാൻ കഴിയും. ആശുപത്രികളാണ് രോഗപ്പകർച്ചക്ക് ഏറെ സാധ്യതയുള്ള മേഖലകളെന്നാണ് ലോകാേരാഗ്യ സംഘടന വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആൾക്കൂട്ടമുണ്ടാകുന്ന മാളുകളും തിയറ്ററുകളുമെല്ലാം അടഞ്ഞുകിടക്കുകയാണെങ്കിലും സമാനസ്വഭാവത്തിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് ആളുകൾ ആശുപത്രികളിൽ കൂടി നിൽക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പൊതുഗതാഗത സംവിധാനങ്ങളിലും ഒാഫിസുകളിലും പൊതു ഇടങ്ങളിലുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെങ്കിലും തിരക്കേറുന്നതോടെ ആശുപത്രികളിൽ നിർദേശങ്ങളെല്ലാം താളം തെറ്റുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.