പാഴ്​സൽ ട്രെയിനുകൾ: കൈകാര്യം ചെയ്​തത്​ 54,292 ടൺ, വരുമാനം 19.77 കോടി

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ കൈമാറുന്നതിന് ഏർപ്പെടുത്തിയ പാഴ്സൽ ട്രെയിനുകൾ വഴി റെയിൽവേ നേടിയത് 19.77 കോടിയുടെ വരുമാനം. മേയ് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 54,292 ടൺ സാധനങ്ങളാണ് പാഴ്സൽ ട്രെയിനുകൾ വഴി വിവിധയിടങ്ങളിലെത്തിച്ചത്. പാഴ്സൽ ട്രെയിൻ സർവിസുകളുടെ എണ്ണം 2000 കവിഞ്ഞു. ഇതിൽ 1988 എണ്ണവും കൃത്യമായ സമയപ്പട്ടിക അനുസരിച്ച് സർവിസ് നടത്തിയവയാണ്. മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, തുടങ്ങി ചെറു ലഗേജുകളാണ് പാർസൽ സർവിസുകൾ വഴി കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുത്ത 82 റൂട്ടുകളിലാണ് പാഴ്സൽ ട്രെയിനുകൾ ഒാടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. സംസ്ഥാന തലസ്ഥാനങ്ങളും ഒപ്പം പ്രധാന നഗരങ്ങളുമാണ് മറ്റൊരു പരിഗണന. പാലും പാലുൽപന്നങ്ങളും ഏറ്റവും അധികം ഉൽപ്പാദിപ്പിക്കുന്ന മേഖലകളിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ എത്തിക്കുന്നതിനും ട്രെയിനുകൾ ഒാടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.