* വൈദ്യുതി വിളക്കുകള്‍ കെടുത്തി പ്രതിഷേധിച്ചു തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻെറ മറവില്‍ ഭീമമായ വൈദ്യുതി ബില്‍ അടിച്ചേൽപിച്ച് കെ.എസ്.ഇ.ബിയും സര്‍ക്കാറും നടത്തുന്ന കൊള്ളക്കെതിരെ സംസ്ഥാനമൊട്ടാകെ മൂന്ന് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ കെടുത്തി യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള സമരം നടത്തി. തിരുവനന്തപുരം കേൻറാണ്‍മൻെറ് ഹൗസില്‍ രാത്രി ഒമ്പതോടെ എല്ലാ വൈദ്യുതി വിളക്കുകളും അണച്ച് മെഴുകുതിരി വെളിച്ചത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ എ.കെ. ആൻറണിയും കെ.സി. വേണുഗോപാലും ഡല്‍ഹിയിലെ വസതിയിലും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തെ അമ്പലംമുക്ക് അമ്പലനഗറിലെ വസതിയിലും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജഗതിയിലെ പുതുപ്പള്ളി ഹൗസിലും മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ടെ ദാറുല്‍ നയീമിലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തെ പാണ്ടിക്കടവത്ത് ഹൗസിലും വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.